ആശുപത്രി ജീവനക്കാരുടെ മിനിമം വേജസ് ചട്ടത്തിലെ ഭേദഗതിക്കെതിരേ ഹർജി
Monday, May 23, 2016 1:58 PM IST
കൊച്ചി: ആശുപത്രി ജീവനക്കാരുടെ മിനിമം വേജസ് ചട്ടത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതി സ്വേച്ഛാപരമാണെന്നും ഇതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകി. സ്വകാര്യ ആശുപത്രികൾ, ഡിസ്പൻസെറികൾ, ഫാർമസികൾ, ക്ലിനിക്കൽ ലാബുകൾ, സ്കാനിംഗ്

സെന്ററുകൾ, എക്സ് റേ യൂണിറ്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ഇവരുടെ ശമ്പള വിതരണം ഓൺ ലൈനാക്കണമെന്നതാണ് (കംപ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലൂടെയാകണം) സർക്കാരിന്റെ ഭേദഗതി. ഇതു നടപ്പാക്കുന്നതിലൂടെ ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ സിറ്റി കോമ്പൻസേഷൻ അലവൻസ്, മെറ്റേണിറ്റി ബെനഫിറ്റ്സ്, ഇപിഎഫ് വിവരങ്ങൾ തുടങ്ങിയവ വെളിപ്പെടുത്തേണ്ടി വരുമെന്നും ഇത്തരത്തിൽ ശമ്പള വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.