അഖിലകേരള ചാവറ ക്വിസ് ഇന്ന്
Tuesday, May 24, 2016 12:14 PM IST
ചേർത്തല: എറണാകുളം–അങ്കമാലി അതിരൂപതയിലെ ചാവറ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയന്റെയും ദീപിക ദിനപ്പത്രത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ചാവറ ക്വിസ്–2016 ഇന്നു നടക്കും. ഇതോടനുബന്ധിച്ചു പള്ളിപ്പുറം ഫൊറോനപ്പള്ളിയിലെ ദീപിക ഫ്രണ്ട്സ് ക്ലബിന്റെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടക്കും.

പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളിൽ ഇന്നു രാവിലെ 10നു നടക്കുന്ന സമ്മേളനം ഡിസിഎൽ കൊച്ചേട്ടനും ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്‌ഥാന ഡയറക്ടറുമായ ഫാ.റോയി കണ്ണംചിറ സിഎംഐ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഫൊറോന വികാരി ഫാ. ജോസ് ഒഴലക്കാട്ട് അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ജോബി ജോസഫ് പഴയകടവിൽ തട്ടാംപറമ്പിൽ സ്വാഗതവും കോ–ഓർഡിനേറ്റർ ജെയ്സൺ ഫ്രാൻസിസ് തറേപറമ്പിൽ നന്ദിയും പറയും.

എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണംചിറ സിഎംഐ, പള്ളിപ്പുറം ഫൊറോന അസി. വികാരി ഫാ. ജേക്കബ് കാച്ചപ്പള്ളി, പാരീഷ് ഫാമിലി യൂണിയൻ ഭാരവാഹികളായ തങ്കച്ചൻ ചെറുകാട്ട്, കെ.ടി. ജോസഫ് കുറുപ്പംവീട്, ജോഷി ജോർജ് വാതപ്പള്ളി, മാമച്ചൻ ചിറ്റേഴത്ത്, രാജേഷ് തോമസ് പഴയകടവിൽ തട്ടാംപറമ്പിൽ, സാബു കരിയിൽ, ലിജോ ആലുംചുവട്ടിൽ, ജോൺസൺ നെടുംചിറ, ജോജി ജോസഫ് മേനോംകാട്ടിൽ, ദീപിക ഏരിയാ മാനേജർ ആന്റണി വലിയവീട്ടിൽ എന്നിവർ നേതൃത്വം നല്കും.


ഒന്നാം സമ്മാനം നേടുന്നവർക്ക് 7501 രൂപയും പാലയ്ക്കൽ തോമാമൽപ്പാൻ ട്രോഫിയും രണ്ടാം സമ്മാനം നേടുന്നവർക്ക് 5001 രൂപയും പഴയകടവിൽ തട്ടാംപറമ്പിൽ ഔസേഫ് തോമസ് മെമ്മോറിയൽ ട്രോഫിയും, മൂന്നാം സമ്മാനം നേടുന്നവർക്ക് 3001 രൂപയും പടിഞ്ഞാറെ കോയിപ്പറമ്പിൽ ചെറിയാൻ വർഗീസ് മെമ്മോറിയൽ ട്രോഫിയും ഫൈനൽ റൗണ്ടിൽ എത്തുന്നവർക്ക് 501 രൂപ കാഷ് അവാർഡും ട്രോഫികളും നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.