എംജി വാഴ്സിറ്റി ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ
Tuesday, May 24, 2016 12:14 PM IST
കോട്ടയം: എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലേയും, പത്തനംതിട്ട, എറണാകുളം എന്നീ സ്‌ഥലങ്ങളിൽ സർവകലാശാല നേരട്ടു നടത്തുന്ന സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെയും, ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴി പ്രവേശനത്തിനു ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. ജൂൺ ഒമ്പതു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റും ജൂൺ 14നു പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് ജൂൺ 20നും രണ്ടാം അലോട്ട്മെന്റ ജൂൺ 28നും പ്രസിദ്ധീകരിക്കും. ഓൺലൈൻ പേമെൻറ് ഗേറ്റ് വേ വഴി ഫീസ് ഒടുക്കാം എന്നതാണ് ഈ വർഷത്തെ ഏകജാലക പ്രവേശനത്തിന്റെ പ്രത്യേകത. ഇതിലൂടെ അപേക്ഷകർക്ക് ബാങ്കുകളിൽ പോകാതെ തന്നെ ഏതു ബാങ്കിൻറെയും ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും നെറ്റ് ബാങ്കിംഗ് സൗകര്യവും ഉപയോഗിച്ച് 24 മണിക്കൂറും ഫീസ് അടയ്ക്കാം.


ഇതുവഴി അപേക്ഷകനു സമയ ലാഭമുണ്ടാവുകയും അപേക്ഷാ പ്രക്രിയ ലളിതമാവുകയും ചെയ്യും. സർക്കാർ നിർദേശമനുസരിച്ച്, ഇത്തവണ തുടർഅലോട്ട്മെന്റുകളുടെ എണ്ണം രണ്ടായിരുന്നതു നാലായി വർധനവ് വരുത്തിയിട്ടുണ്ടെന്നുള്ളതു ഈ വർഷത്തെ അലോട്ട്മെന്റിന്റെ പ്രത്യേകതയാണ്. അതുപോലെ തന്നെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കു മാത്രമായി നാലു അലോട്ട്മെന്റുകൾ നടത്തുന്നതായിരിക്കും. ഒഴിവു വരുന്ന മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം അലോട്ട്മെന്റ് വഴി സർവകലാശാല നേരിട്ടു നടത്തും.കോളജുകളിൽ നേരിട്ടു പ്രവേശനം നടത്തിയിരുന്ന വിവിധ യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും ഇത്തവണ ഏകജാലകം വഴിയായിരിക്കും.

ക്യാപ് സംബന്ധമായ എല്ലാ വിശദ വിവരങ്ങളും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.രമ ു.ാഴൗ.മര.ശി എന്ന വെബ് സൈറ്റിൽ ലഭ്യമാണ്, ഹെൽപ് ലൈൻ നമ്പറുകൾ: 04816555563, 2733379, 2733581.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.