എൻ.ഡി. അപ്പച്ചൻ മലയോര വികസന ഏജൻസി സ്‌ഥാനം രാജിവച്ചു
Tuesday, May 24, 2016 12:24 PM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനു കീഴിലുള്ള മലയോര വികസന ഏജൻസി എക്സിക്യുട്ടീവ് വൈസ് ചെയർമാൻ സ്‌ഥാനം മുൻ എംഎൽഎ എൻ.ഡി. അപ്പച്ചൻ രാജിവച്ചു. ഏജൻസിക്ക് 2012–13 സാമ്പത്തിക വർഷത്തിൽ ചെക്ക് ഡാം നിർമാണം, കുടിവെള്ള പദ്ധതി, പഴം– പച്ചക്കറി വികസന പദ്ധതി എന്നിവയ്ക്കായി അനുവദിച്ച 36 കോടി രൂപയിൽ 33.68 കോടി രൂപ ചെലവഴിച്ചതായി അപ്പച്ചൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 2014–15 സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾക്കായി 61.54 കോടി രൂപ അനുവദിച്ചതിൽ 48.40 രൂപ ചെലവഴിച്ചു. 2014–15 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ഏഴു കോടി രൂപയിൽ ആറര കോടി രൂപ ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. 2015– 16 സാമ്പത്തിക വർഷ 61.50 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു നടത്തിവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.