കൃഷ്ണപിള്ള സ്മാരകം: ഹർജി തീർപ്പാക്കി
Tuesday, May 24, 2016 12:24 PM IST
കൊച്ചി: ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി ലതീഷ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റേതാണ് തീരുമാനം.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിൽ 29നു ഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചെന്നു സർക്കാർ കോടതിയിൽ പറഞ്ഞു. പോലീസ് റിപ്പോർട്ടിൽ അപാകതയുണ്ടെന്നു കണ്ടെത്തി കോടതി തിരിച്ചയച്ചിരിക്കുകയാണ്. എന്നാൽ ഇതു ഹൈക്കോടതി പരിഗണിക്കേണ്ടതില്ലെന്നും കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്നത് കണക്കിലെടുക്കണമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. സർക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ അന്വേഷണം സംബന്ധിച്ച് ഡിജിപി ഉചിതമായ തീരുമാനമെടുക്കണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി നൽകിയ റിപ്പോർട്ട് പരിഗണിച്ച അന്വേഷണസംഘം തുടർനടപടികൾ സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.