റവന്യൂ,വനം,ഭക്ഷ്യം,കൃഷി വകുപ്പുകൾ സിപിഐക്ക്
റവന്യൂ,വനം,ഭക്ഷ്യം,കൃഷി വകുപ്പുകൾ സിപിഐക്ക്
Tuesday, May 24, 2016 12:35 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭ’ ഇന്നു സത്യപ്രതിജ്‌ഞ ചെയ്തു അധികാരമേൽക്കാനിരിക്കെ 2006–ൽ സിപിഐ മന്ത്രിമാർ വഹിച്ച റവന്യു, കൃഷി, വനം, ‘ഭക്ഷ്യം വകുപ്പുകൾ അവർക്കു തന്നെ ലഭിച്ചേക്കും. ഇതുസംബന്ധിച്ചു സിപിഎം നേതാക്കളുമായി കഴിഞ്ഞ ദിവസം സിപിഐ നേതാക്കൾ നടത്തിയ ചർച്ചയിൽ ഏകദേശ ധാരണയായിരുന്നു.

ഇ. ചന്ദ്രശേഖരൻ – റവന്യൂ, പി. തിലോത്തമൻ – ‘ഭക്ഷ്യം, സിവിൽ സപ്ലൈസ്, വി.എസ്. സുനിൽകുമാർ – കൃഷി, കെ. രാജു – വനം എന്നിങ്ങനെയാകും മന്ത്രിമാരുടെ വകുപ്പുകൾ. ജലവിഭവ വകുപ്പും തൊഴിൽ വകുപ്പും അധികമായി ലഭിക്കണമെന്നു സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌ഥിരമായ ലഭിച്ചുകൊണ്ടിരിക്കുന്ന വകുപ്പുകളിൽ മാറ്റം വേണമെന്ന നിലപാട് സിപിഐ സ്വീകരിച്ചെങ്കിലും സിപിഎം അനുകൂലമായി പ്രതികരിച്ചില്ല. ഇതിനിടെ സിപിഎം മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ചു ധാരണയിലെത്തുകയും ചെയ്തു.


വ്യവസായ വകുപ്പു തങ്ങൾക്കു വേണമെന്ന ആവശ്യം സിപിഐ നേതൃത്വം ഉന്നയിച്ചതായി വിവരമുണ്ട്. ഇന്നു രാവിലെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ വകുപ്പുകളെ സംബന്ധിച്ചു തീരുമാനമെടുക്കും.

സിപിഎം മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിൽ ധാരണയെടുത്തെങ്കിലും ചില വകുപ്പുകൾ വച്ചുമാറാൻ സാധ്യതയുണ്ട്. സ്പോർട്സ്, സിനിമാ കാര്യങ്ങൾ ആർക്കു നൽകണമെന്ന കാര്യത്തിൽ ഇന്നു സിപിഎം സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന കെ.ടി. ജലീലിനു സിനിമാ കാര്യം നൽകിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.