പിണറായി സർക്കാരിന് ആശംസയറിയിച്ച് വി.എസ്
പിണറായി സർക്കാരിന് ആശംസയറിയിച്ച് വി.എസ്
Wednesday, May 25, 2016 12:13 AM IST
തിരുവനന്തപുരം: പിണറായി സർക്കാരിന് ആശംസയറിച്ച് മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്് പുതിയ സർക്കാരിനു വി.എസ് ആശംസയറിയിച്ചത്. <യൃ><യൃ> ‘നിയുക്‌ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പുതിയ സർക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്‌തമാക്കിയിട്ടുണ്ട്. ഇവ സ്വാഗതാർഹങ്ങളാണ്’– എന്നു തുടങ്ങുന്ന കുറിപ്പിൽ ഈ നടപടി മികച്ച തുടക്കമായാണ് താൻ കാണുന്നതെന്നും വ്യക്‌തമാക്കുന്നു.<യൃ><യൃ> നിയുക്‌ത മുഖ്യമന്ത്രിക്കും മറ്റ് നിയുക്‌ത മന്ത്രിമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ച വി.എസ് ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണ്ണമായ ജനപങ്കാളിത്തത്തോടെ ഇവർക്ക് കഴിയും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.<യൃ><യൃ> അതോടൊപ്പം, ഇതിനകം തന്നെ ഭീഷണിയുടെ സ്വരം മുഴക്കികൊണ്ട് ചില കേന്ദ്രമന്ത്രിമാർ രംഗത്ത് വന്നിട്ടുണ്ടെന്നും, ഒരു പുരോഗമന സർക്കാരിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത ഈ കൂട്ടത്തിനെതിരെ സദാ ജാഗരൂഗരായിരിക്കണമെന്നും ഒർമിപ്പിച്ചുകൊണ്ടാണ് വി.എസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.