റബർ കപ്പുതൈ വിതരണം: അപേക്ഷ ക്ഷണിച്ചു
Wednesday, May 25, 2016 12:11 PM IST
കൊച്ചി: റബർ ബോർഡിന്റെ കടയ്ക്കാമൺ, കരിക്കാട്ടൂർ, മഞ്ചേരി, കാഞ്ഞിക്കുളം, ഉളിക്കൽ, ആലക്കോട് എന്നീ നഴ്സറികളിൽ ശാസ്ത്രീയമായി തയാറാക്കിയ ഉന്നതനിലവാരത്തിലുള്ള മേൽത്തരം റബർ കപ്പുതൈകളുടെ (റൂട്ട ട്രെയിനർ തൈകൾ) വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. ആർആർഐഐ 105, 414, 430, 417, 422 എന്നീ ഇനങ്ങൾ ലഭ്യമാണ്. റൂട്ട് ട്രെയിനർ തൈ ഒന്നിന് 65 രൂപയാണ് വില. കപ്പുകൾ നഴ്സറിയിൽ തിരികെ ഏൽപ്പിച്ചാൽ കപ്പ് ഒന്നിന് അഞ്ചു രൂപ ലഭിക്കും. കപ്പുതൈകൾ ആവശ്യമുള്ള കർഷകർ ഉടൻ അടുത്തുള്ള റബർ ബോർഡിന്റെ റീജണൽ ഓഫീസിൽ അപേക്ഷ നൽകണം. റബർ ബോർഡിന്റെ എല്ലാ ഓഫീസുകളിലും അപേക്ഷാഫോം ലഭ്യമാണ്. റബർ ബോർഡിന്റെ വെബ്സൈറ്റായ ംംം.ൃൗയയലൃയീമൃറ.ീൃഴ.ശി ൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. തൈകളുടെ ലഭ്യതയനുസരിച്ച് മുൻഗണനാക്രമത്തിലായിരിക്കും വിതരണം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് റബർ ബോർഡ് റീജണൽ ഓഫീസ്, എറണാകുളം, വില്ലിംഗ്ടൺ ഐലൻഡ്, കൊച്ചി–3 എന്ന വിലാസത്തിലോ 0484–2666175 എന്ന നമ്പറിലോ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.