നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് അക്കാഡമി
Wednesday, May 25, 2016 12:11 PM IST
കൊച്ചി: സാമ്പത്തിക സുസ്‌ഥിരതയും ഗുണമേന്മയുള്ള വിദ്യാഭ്യാസവും പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ മുൻനിര ഓഹരി വിപണന കേന്ദ്രമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) അക്കാഡമി ആരംഭിച്ചു. പുതിയതായി ആരംഭിച്ച ഈ സംരംഭം ഇനി മുതൽ എൻഎസ്ഇ വിവിധ തലത്തിലുള്ള വിദ്യാർഥികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പദ്ധതികൾക്കു മേൽനോട്ടം വഹിക്കുമെന്നു എൻഎസ്ഇയുടെ എംഡിയും സിഇഒയുമായ ചിത്രാ രാമകൃഷ്ണൻ പത്രക്കുറിപ്പിൽ പറഞ്ഞു.


എൻഎസ്ഇ അക്കാഡമിയുടെ പ്രധാനപ്രോഗ്രാം പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രം ഇൻ ഗ്ലോബൽ ഫിനാൻഷ്യൽ മാർക്കറ്റ് (പിജിസിപി–ജിഎഫ്എം) ആണ്. ഈ കോഴ്സ് ഡൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, കോൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജൂലൈ 27 മുതൽ ആരംഭിക്കും.വിവരങ്ങൾക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം. ലിശേ.രീ.ശി/ഛഞഋ/ഏഎങ/.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.