സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസുകൾ ക്രമീകരിച്ചു
Wednesday, May 25, 2016 12:19 PM IST
തിരുവനന്തപുരം: പുതിയതായി ചുമതലയേറ്റ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ഓഫീസുകൾ സെക്രട്ടേറിയറ്റിലും അനക്സ് ഒന്നിലുമായി സജ്‌ജമാക്കി. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ 141–ാം മുറിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. സ്‌ഥിരമായി മുഖ്യമന്ത്രിമാരുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഈ മുറിയിലാണ്.

നോർത്ത് ബ്ലോക്കിൽ 149–ാം മുറിയിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, 131–ൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, 140–ൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, 118–ൽ നിയമ, സാംസ്കാരിക, പട്ടികജാതി– പട്ടികവർഗ മന്ത്രി എ.കെ. ബാലൻ, 129–ൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കും.

നോർത്ത് സാൻവിച്ച് ബ്ലോക്കിലെ 216–ാം നമ്പർ മുറിയിൽ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ, 208–ൽ മാത്യു ടി. തോമസ് എന്നിവരുടെ ഓഫീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്കിലെ 358–ാം നമ്പർ മുറിയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, 397–ൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവരുടെ ഓഫീസുകളാണു പ്രവർത്തിക്കുക.


സൗത്ത് സാൻവിച്ച് ബ്ലോക്കിൽ 532–ാം നമ്പർ മുറിയിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, 531–ൽ ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ എന്നിവരുടെ ഓഫീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സൗത്ത് ബ്ലോക്കിലെ 648–ാം നമ്പർ മുറിയിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, 264 ൽ – വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ, 647 ൽ– കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, 619 ൽ– സഹകരണ മന്ത്രി എ.സി. മൊയ്തീൻ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കും. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ 401– ാം നമ്പർ മുറിയിൽ തദ്ദേശ മന്ത്രി ഡോ. കെ.ടി. ജലീൽ, 501–ൽ വനം മന്ത്രി കെ. രാജു, 505–ൽ വിദ്യാഭ്യാസ മന്ത്രി പ്രഫ, രവീന്ദ്രനാഥ് എന്നിവരുടെ ഓഫീസുകളാണു ക്രമീകരിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.