ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണം
Friday, May 27, 2016 12:35 PM IST
തിരുവനന്തപുരം: നിലവിലുളള പിഎസ്സി റാങ്ക് പട്ടികയിൽ നിന്നു നിലവിലുളള എല്ലാ ഒഴിവുകളും ബന്ധപ്പെട്ട വകുപ്പധ്യക്ഷന്മാരും നിയമനാധികാരികളും ജൂൺ മൂന്നിനകം പിഎസ്സിയ്ക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിശ്ചിത ഫോർമാറ്റിൽ സർക്കാരിലെ ഉദ്യോഗസ്‌ഥ ഭരണ പരിഷ്കാര (അഡ്വൈസ്–സി) വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ജൂൺ മൂന്നുവരെയുളള ഓരോ ദിവസവും റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും നിർദേശിച്ച് ഉദ്യോഗസ്‌ഥഭരണ ഭരണ പരിഷ്കാരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

പിഎസ്സി റാങ്ക് പട്ടിക നിലവിലില്ലെങ്കിൽ അത്തരം ഒഴിവുകൾ സംബന്ധിച്ച വിവരം ബന്ധപ്പെട്ട വകുപ്പധ്യക്ഷന്മാരും നിയമനാധികാരികളും നിശ്ചിത ഫോർമാറ്റിൽ ഉദ്യോഗസ്‌ഥ ഭരണ പരിഷ്കാര(അഡ്വൈസ്–സി) വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജൂൺ മൂന്നുവരെയുളള ഓരോ ദിവസവും റിപ്പോർട്ട് ചെയ്യണം. പിഎസ്സി റാങ്ക് പട്ടിക നിലവിലില്ലാത്തതിനാൽ നികത്താൻ കഴിയാത്ത ഒഴിവുകൾ ചട്ടപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ച് മുഖേന നികത്താൻ വകുപ്പധ്യക്ഷൻമാരും നിയമനാധികാരികളും അടിയന്തര നടപടി സ്വീകരിക്കണം.


ഒരു ഒഴിവും റിപ്പോർട്ട് ചെയ്യാനില്ലെങ്കിൽ അക്കാര്യവും വകുപ്പധ്യക്ഷന്മാരും നിയമനാധികാരികളും സർക്കാരിനെ അറിയിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.

സർക്കാർ സർവീസിലേയ്ക്കുളള എല്ലാ ഒഴിവുകളും പബ്ലിക് സർവീസ് കമ്മീഷനു റിപ്പോർട്ട് ചെയ്യുന്നതിന് അടിയന്തര നടപടി കൈകൊളളണമെന്നു സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണു പരിപത്രം പുറപ്പെടു വിച്ചിട്ടുളളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.