ഉത്തരക്കടലാസ് കാണാതായ കേസിൽ നിലപാട് തേടി
Friday, May 27, 2016 12:35 PM IST
കൊച്ചി: കേരള സർവകലാശാലാ അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. തിരുവനന്തപുരം ചെറുന്നിയൂർ സ്വദേശിനി ഭവ്യ നൽകിയ ഹർജിയിൽ ജസ്റ്റീസ് ബി. കെമാൽ പാഷയുടേതാണു തീരുമാനം. 2008ൽ നടന്ന അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഏതു തരത്തിലാണ് ഇവ നശിപ്പിക്കപ്പെട്ടതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഈ കേസിൽ അന്വേഷണം പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച് സർവകലാശാലാ വൈസ് ചാൻസലറായിരുന്ന എം.കെ. രാമചന്ദ്രൻ നായർക്കും


പ്രോ വൈസ്ചാൻസലർ വി. ജയപ്രകാശ് തുടങ്ങിയവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയശേഷം ഹൈദരാബാദിൽനിന്നു തിരുവനന്തപുരത്തേക്കു തിരിച്ചയച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ തിരികെയെത്തിയതായി തെളിവില്ല. ഈ സാഹചര്യത്തിലാണു ഹർജിക്കാരി സിബിഐ അന്വേഷണം ആവശ്യ പ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.