ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
Friday, May 27, 2016 12:35 PM IST
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 39–ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന ചലച്ചിത്ര രത്നം ബഹുമതിക്ക് സിനിമാ താരം ഇന്നസെന്റ് അർഹനായി. ചലച്ചിത്ര പ്രതിഭാ പുരസ്കാരത്തിന് കവിയൂർ ശിവപ്രസാദ്, ബിച്ചു തിരുമല, മല്ലിക സുകുമാരൻ എന്നിവർ അർഹരായി.

മികച്ച ചിത്രം– ’ എന്നു നിന്റെ മൊയ്തീൻ ’, മികച്ച സംവിധായകൻ– ആർ.എസ്. വിമൽ (എന്നു നിന്റെ മൊയ്തീൻ), മികച്ച രണ്ടാമത്തെ ചിത്രം–’ കാറ്റും മഴയും ’ , മികച്ച നടൻ– പൃഥ്വിരാജ്, മികച്ച നടി– പാർവതി എന്നിവയാണ് മറ്റ് അവാർഡുകൾ. മികച്ച ജനപ്രിയ സിനിമയ്ക്കുള്ള അവാർഡ് ചാർളിയും ഒരു വടക്കൻ സെൽഫിയും പങ്കിട്ടു.

മറ്റ് അവാർഡുകൾ : മികച്ച രണ്ടാമത്തെ നടൻ : പ്രേംപ്രകാശ് (നിർണായകം) , രണ്ടാമത്തെ നടി : ലെന (എന്നു നിന്റെ മൊയ്തീൻ) , തിരക്കഥാകൃത്ത് : ലെനിൻ രാജേന്ദ്രൻ (ഇടവപ്പാതി), ഗാനരചന : ആന്റണി ഏബ്രഹാം (ഓർമ്മകളിൽ ഒരു മഞ്ഞുകാലം ), സംഗീത സംവിധായകൻ : ജയചന്ദ്രൻ (നിർണായകം, എന്നു നിന്റെ മൊയ്തീൻ), ഗായകൻ : പി. ജയചന്ദ്രൻ (എന്നു നിന്റെ മൊയ്തീൻ) , ഗായിക : കെ.എസ്. ചിത്ര ( ഓർമകളിൽ ഒരു മഞ്ഞുകാലം, മല്ലനും മാതേവനും ) , ഛായാഗ്രഹണം : ജോമോൻ ടി ജോൺ ( ചാർളി, എന്നു നിന്റെ മൊയ്തീൻ) , ചിത്രസന്നിവേശം : മഹേഷ് നാരായണൻ (നിർണായകം ), ശബ്ദലേഖനം : ആർ.പി. ആനന്ദ് ബാബു (ചായം പൂശിയ വീട്, അരണി, സക്കായി) , കലാസംവിധാനം : ജയശ്രീ ലക്ഷ്മീനാരായണൻ (ചാർളി ), ചമയം : ജയചന്ദ്രൻ (ഇടവപ്പാതി ), വസ്ത്രാലങ്കാരം : സമീറ സനീഷ് (ഇടവപ്പാതി) , നവാഗത പ്രതിഭ : ഉത്തര ഉണ്ണി (ഇടവപ്പാതി), നവാഗത സംവിധായകൻ : സതീഷ് ബാബു സേനൻ, സന്തോഷ് ബാബുസേനൻ (ചായം പൂശിയ വീട് ), ബാലതാരം : ജാനകി മേനോൻ, വിശാൽ കൃഷ്ണ(മാൽഗുഡി ഡെയ്സ് ), ബാലചിത്രം : ആകാശങ്ങൾക്കപ്പുറം, വികൽപം.പ്രത്യേക ജൂറി അവാർഡ് : അക്കൽദാമയിലെ പെണ്ണ് , സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പ്രത്യേക അവാർഡ് : അരണി, സംസ്കൃത ചിത്രത്തിനുള്ള പ്രത്യേക പുരസ്ക്കാരം : പ്രിയമാനസം, അഭിനയ മികവിലുള്ള പ്രത്യേക ജൂറി അവാർഡ് : ആസിഫ് അലി, സുധീർ കരമന എന്നിവർ അർഹരായി. മല്ലനും മാതേവനും എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് എൻ.അയ്യപ്പനും എന്നു നിന്റെ മൊയ്തീനിലെ ഗാനം ആലപിച്ച ശില്പരാജിനും പ്രത്യേക പുരസ്ക്കാരം നൽകും.


ഓഗസ്റ്റ് അവസാനം നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് തേക്കിൻകാട് ജോസഫ്, ജനറൽ സെക്രട്ടറി ബാലൻ തിരുമല, ട്രഷറർ വട്ടപ്പാറ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. പൂവപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.