നീറ്റ് രണ്ട് പ്രവേശന പരീക്ഷ ജൂലൈ 24ന്; ജൂൺ 25നകം അപേക്ഷിക്കണം
നീറ്റ് രണ്ട് പ്രവേശന പരീക്ഷ ജൂലൈ 24ന്; ജൂൺ 25നകം അപേക്ഷിക്കണം
Friday, May 27, 2016 12:35 PM IST
തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഫീസ് അടയ്ക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ ജൂൺ 25 നകം പൂർത്തിയാക്കണം. സിബിഎസ്ഇയുടെ എഐപിഎംടി വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അഡ്മിറ്റ് കാർഡുകൾ ജൂലൈ എട്ടിനു ശേഷം ഡൗൺലോഡ് ചെയ്യാം. ജൂലൈ 24ന് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് നീറ്റ്–രണ്ട്.

15 ശതമാനം കേന്ദ്ര ക്വോട്ടയിലേക്കുള്ളതും സ്വകാര്യ, മാനേജ്മെന്റ്, എൻആർഐ ക്വോട്ടകളിലേക്കുമുള്ള പ്രവേശനമാണു നീറ്റ് മുഖേനെ നടത്തുക.

മേയ് ഒന്നിനു നടത്തിയ ഓൾ ഇന്ത്യാ പ്രീ മെഡിക്കൽ ടെസ്റ്റ് –നീറ്റ് ഒന്ന് പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാൻ കഴിയാത്തവർക്കും രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാം. ഒന്നാംഘട്ട പരീക്ഷയിൽ പങ്കെടുത്തെങ്കിലും അതിന്റെ ഫലം പരിഗണിക്കേണ്ടെന്നുള്ളവർക്കും നീറ്റ് രണ്ടിൽ പങ്കെടുക്കാം.

സെന്ററുകൾ: കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും കോഡും. കേരളത്തിന്റെ കോഡ് 32. എറണാകുളം–833, കോഴിക്കോട്– 834, തിരുവനന്തപുരം–835.

പരീക്ഷാ ഘടന: ഓബ്ജക്ടീവ് മാതൃകയിൽ 180 ചോദ്യങ്ങളടങ്ങിയതാണു പരീക്ഷ. ഫിസിക്സ്, കെമിസ്ട്രി,ബയോളജി എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ളതാണു പരീക്ഷ. ശരി ഉത്തരത്തിനു നാലു മാർക്ക് ലഭിക്കും. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും.


അപേക്ഷിക്കേണ്ട വിധം: പൂർണമായും ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഫോട്ടോ ഗ്രാഫ് ( 10 കെബി–100 കെബി), കൈയൊപ്പ് (മൂന്നു കെബി–20 കെബി), വലതു ചൂണ്ടുവിരൽ അടയാളം (മൂന്നു കെബി–20 കെബി) എന്നിവ തയാറാക്കി വച്ചശേഷം വേണം അപേക്ഷാ സമർപ്പണം ആരംഭിക്കാൻ. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇ–ചെല്ലാൻ ഉപയോഗിച്ചോ അപേക്ഷാ ഫീസ് അടയ്ക്കാം. 1400 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി–വർഗക്കാർക്ക് 750 രൂപ.ആദ്യ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്കും അപേക്ഷിക്കാത്തവർക്കും പ്രത്യേകം ലിങ്കുകളുണ്ട്. അനുയോജ്യമായ ലിങ്ക് തെരഞ്ഞെടുക്കുക.

വിലാസം: ഡെപ്യൂട്ടി സെക്രട്ടറി (എക്സാം), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് യൂണിറ്റ്, സിബിഎസ്സി, ശക്ഷ കേന്ദ്ര, പ്രീത് വിഹാർ, ഡൽഹി–110 092 <ളീിേ ളമരല=്ലൃറമിമ ശ്വെല=2> .ംംം.മശുാേ.ിശര.ശി,ംംം.ാ ീവളം.ിശര.ശി, ംംം.ാരര.ിശര.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.