കലാഭവൻ മണിയുടെ അവസാനചിത്രം പ്രദർശനത്തിന്
കലാഭവൻ മണിയുടെ അവസാനചിത്രം പ്രദർശനത്തിന്
Friday, May 27, 2016 12:35 PM IST
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ മണി അഭിനയിച്ച് ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന സിനിമ ‘പോയ് മറഞ്ഞു പറയാതെ’ അടുത്ത മാസം രണ്ടിന് തീയേറ്ററുകളിലെത്തും.

കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ വൈഡ് റിലീസിനൊപ്പം ഓൺലൈനായും റിലീസ് ചെയ്യുമെന്നു ചിത്രത്തിന്റെ നിർമാതാവ് സുരാജ് എസ്. മേനോൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ചിത്രത്തിന്റെ ലാഭവിഹിതത്തിൽനിന്ന് അഞ്ചു ശതമാനം കലാഭവമൻ മണി സേവന സമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കും. രഞ്ജിത്തിന്റെ ലീലയ്ക്കു ശേഷം മലയാളത്തിൽ ആദ്യമായാണ് മറ്റൊരു ചിത്രം കൂടി ംംം.ൃലലഹാീിസ.രീാ ലൂടെ ഓൺലൈൻ റീലീസിന് തയാറെടുക്കുന്നത്.


ഹൊറർ ഫാമിലി ത്രില്ലറാണു ചിത്രം. മാർട്ടിൻ സി. ജോസഫ് ആണ് സംവിധായകൻ. വിമലാ രാമൻ ആണ് ചിത്രത്തിലെ നായിക. പത്രസമ്മേളനത്തിൽ കലാഭവൻമണി സേവനസമിതി അംഗങ്ങളായ അജിൽ മണിമുത്ത്, ഹരീഷ്, സുരേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.