ക്ഷീരവകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം
Friday, May 27, 2016 12:43 PM IST
കൊച്ചി: ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. തീറ്റപ്പുൽ കൃഷി, അസോള കൃഷി, ഒരു പശു, രണ്ടു പശു, അഞ്ച് പശു, പത്തു പശു, അഞ്ച് കിടാരികളുടെ യൂണിറ്റ്, പത്തു കിടാരികളുടെ യൂണിറ്റ് പദ്ധതികൾക്കാണു സഹായം. കറവയന്ത്രം വാങ്ങാനും നിലവിലുള്ള ഡയറി യൂണിറ്റുകൾക്കുള്ള ധനസഹായം എന്നിവയ്ക്കും അപേക്ഷിക്കാം.

ക്ഷീരസംഘങ്ങളിൽ അംഗങ്ങളായവർക്കു മുൻഗണന. അപേക്ഷകൾ ക്ഷീര സഹകരണ സംഘങ്ങളിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീരവികസന യൂണിറ്റുകളിലോ ജൂൺ ആറു വരെ സമർപ്പിക്കാമെന്നു കൃഷി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.