മലയാളി അസോസിയേഷൻ ദേശീയ സമ്മേളനം ഇന്നും നാളെയും
Friday, May 27, 2016 12:43 PM IST
കൊച്ചി: മറുനാടൻ മലയാളികളുടെ സംഘടനയായ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സമ്മേളനം ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കും. ഇന്നു രാവിലെ 9.30ന് ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലന്റെ അധ്യക്ഷതയിൽ നിർവാഹക സമിതിയോഗം കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും.

നാളെ രാവിലെ 9.30ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ ഇന്ത്യയിലെ 25 സംസ്‌ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വൈകുന്നേരം നാലിനു മണീട് ഫ്ളവേഴ്സ് ചാനൽ സ്റ്റുഡിയോയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ എയ്മ അക്ഷരമുദ്ര പുരസ്കാരം ചലച്ചിത്ര, മാധ്യമപ്രവർത്തകൻ ഭാനുപ്രകാശിനു സമ്മാനിക്കും. തുടർന്ന് സംഗീത സംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ ശരത് സന്ധ്യ എന്ന പേരിൽ സംഗീത പരിപാടിയും നടക്കും. കെ.എസ്. ചിത്ര, മധുബാലകൃഷണൻ, വിധു പ്രതാപ്, രമ്യാ നമ്പീശൻ തുടങ്ങിയ പ്രമുഖർ ഗാനങ്ങൾ ആലപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.