രവീന്ദ്രൻ വധം: നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
Friday, May 27, 2016 12:43 PM IST
കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പിണറായിയിൽ സിപിഎം പ്രവർത്തകൻ സി.വി. രവീന്ദ്രനെ ബോംബെറിഞ്ഞും വാഹനമിടിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകരെ നർകോട്ടിക് സെൽ ഡിവൈഎസ്പി വി.എൻ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്ര വർത്തകരായ പാതിരിയാട് കീഴത്തൂരിലെ എം.ആർ. ശ്രീനിലേഷ് (24), കേളാലൂരിലെ എ. ശരത്ത് (28), പി. ഷഗിൻ (30), പി.എം. നിധിൻ (27) എന്നിവരാണ് അറസ്റ്റിലായത്.

ശ്രീനിലേഷിനെയും ശരത്തിനെയും കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി തലശേരിയിൽ വച്ചും മറ്റ് പ്രതികളെ കൂത്തുപറമ്പ് എസ്ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ നിർമലഗിരി കുട്ടിക്കുന്നിൽ വച്ചുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19നായിരുന്നു സംഭവം. ആഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിനു നേരേ ബോംബെറിയുകയും വാഹനത്തിൽനിന്നു തെറിച്ചുവീണ രവീന്ദ്രനെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്നുമാണു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.