മോൺ. ഫ്രാൻസിസ് കാളാശേരിയുടെ 25–ാം ചരമവാർഷികം നാളെ
Friday, May 27, 2016 12:43 PM IST
ആലപ്പുഴ: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ചങ്ങനാശേരി എസ്ബി കോളജിന്റെയും തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിന്റെയും പ്രിൻസിപ്പലുമായിരുന്ന മോൺ. ഫ്രാൻസിസ് കാളാശേരിയുടെ 25–ാം ചരമ വാർഷികം ഇന്ന് ആചരിക്കും. രാവിലെ എട്ടിന് കൈനകരി സെന്റ് മേരീസ് പള്ളിയിൽ ചരമ വാർഷികത്തോടനുബന്ധിച്ചു സമൂഹബലിയും മറ്റു തിരുക്കർമങ്ങളും അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും.

ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ വിശുദ്ധ കുർബാനയോടനുബന്ധിച്ചു സന്ദേശം നൽകും. തുടർന്ന് അനുസ്മരണ സമ്മേളനം. രാവിലെ 7.15നും 7.30നും എട്ടിനും കൈനകരി പഞ്ചായത്ത് ജെട്ടിയിൽ നിന്നും കൈനകരി പള്ളിയിലേക്കെത്തിച്ചേരുന്നതിനായി പ്രത്യേക ബോട്ട് സൗകര്യവുമേർപ്പെടുത്തിയിട്ടുള്ളതായി കാളാശേരി കുടുംബയോഗം ഭാരവാഹികൾ അറിയിച്ചു.


ആധുനിക എസ്ബി കോളജിന്റെ ശില്പി എന്നറിയപ്പെടുന്ന കാളാശേരിയച്ചൻ കേരള സർവകലാശാല സെനറ്റ് അംഗവുമായിരുന്നു. പാറേൽ യുവദീപ്തി കോളജിലും പ്രിൻസിപ്പലായി സേവനമ നുഷ്ഠിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.