കണ്ണൂരിൽ വാഹനാപകടം; അച്ഛനും മകളും ഉൾപ്പെടെ മൂന്നു മരണം
കണ്ണൂരിൽ വാഹനാപകടം; അച്ഛനും മകളും ഉൾപ്പെടെ മൂന്നു മരണം
Friday, May 27, 2016 12:54 PM IST
കണ്ണൂർ: ദേശീയപാതയിൽ പുതിയതെരുവിനടുത്തു കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളുമുൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയോടെ പുതിയതെരു ടൗണിനുസമീപം ധനരാജ് തിയേറ്ററിനു മുന്നിലായിരുന്നു അപകടം. രാജസ്‌ഥാനിലെ ഉദയ്പൂർ നഗരത്തിൽപ്പെട്ട ബുവാനയിൽ സ്‌ഥിരതാമസക്കാരും തിരുവല്ല സ്വദേശികളുമായ ആൽഫ്രഡ് എൽബി (45), അരിസ്റ്റോ വില്ലയിൽ പരേതനായ ടി.ഡി. ജോണിയുടെ മകൻ ബുവാന പ്ലോട്ട് നമ്പർ 202ൽ ജോ (48), മകൾ കാതറിൻ (അഞ്ച്) എന്നിവരാണു മരിച്ചത്.

ജോയുടെ ഭാര്യ തിരുവല്ല സ്വദേശിനി പ്രിയ (35), മറ്റൊരു മകൾ ക്രിസ്റ്റീന (10) എന്നിവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആൽഫ്രഡും ജോയും സംഭവസ്‌ഥലത്തും കാതറിൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. മരിച്ച ജോയുടെ സുഹൃത്താണ് ആൽഫ്രഡ്. ഇദ്ദേഹമാണു കാർ ഓടിച്ചിരുന്നത്. രാജസ്‌ഥാനിൽനിന്നു ജന്മനാടായ തിരുവല്ലയിലേക്കു വരികയായിരുന്നു കാർ യാത്രക്കാർ. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പോലീസ് നിഗമനം. ലോറിയുമായി കാർ നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു.

കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന ആൽഫ്രഡും ജോയും തത്ക്ഷണം മരിച്ചു. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെയും അരമണിക്കൂറോളം പ്രയത്നിച്ചാണു വളപട്ടണം പോലീസും കണ്ണൂരിൽനിന്നെത്തിയ അഗ്നിശമനസേനയും ചേർന്നു പുറത്തെടുത്തത്. ഉദയ്പൂരിൽ ബിസിനസ് നടത്തിവരികയായിരുന്നു മരിച്ച ജോ. പിതാവ് ജോണി വിമുക്‌തഭടനാണ്. ജോയ്ക്ക് ഒരു സഹോദരിയുണ്ട്. ഇവർ ജനിച്ചതും വളർന്നതും രാജസ്‌ഥാനിലാണ്.

<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ28സമിിൗൃബമരരശറലിേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ഉദയ്പൂർ ഗവ.മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സാണു പരിക്കേറ്റ പ്രിയ. ജോയുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച നമ്പറിൽ ബന്ധപ്പെട്ടതിനെ തുടർന്നു വയനാട്ടിലുള്ള ഫാ. ജോർജ് ചാമക്കാല ഇന്നലെ രാവിലെതന്നെ വളപട്ടണത്തെത്തിയിരുന്നു.

ഉദയ്പൂരിൽ ദേവാലയ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ജോർജ്, ജോയുടെ കുടുംബസുഹൃത്താണ്. തൃശൂരിൽനിന്നുള്ള ബന്ധുക്കൾ ഇന്നലെ രാത്രിയോടെ കണ്ണൂരിലെത്തി.

മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു രാവിലെ ഉദയ്പൂരിലേക്കു കൊണ്ടുപോകും. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന പ്രിയയേയും ക്രിസ്റ്റീനയേയും ഇന്നു കോഴിക്കോട് മിംസിലേക്കു മാറ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.