ട്രെയിൻ ഗതാഗതത്തിന് ഇന്നും നിയന്ത്രണം
ട്രെയിൻ ഗതാഗതത്തിന്  ഇന്നും നിയന്ത്രണം
Friday, May 27, 2016 12:54 PM IST
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന നവീകരണപ്രവർത്തനത്തിന്റെ ഭാഗമായുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും തുടരുമെന്നു ഡിവിഷൻ അധികൃതർ അറിയിച്ചു. ജൂൺ അഞ്ചുവരെയാണു ഗതാഗതനിയന്ത്രണം നിലവിലുണ്ടാകുക. ഇന്നു റദ്ദാക്കിയതും ഭാഗികമായി സർവീസ് മുടങ്ങുന്നതും വൈകിയോടുന്നതുമായ ട്രെയിനുകളുടെ വിവരം താഴെ കൊടുക്കുന്നു.

റദ്ദാക്കിയവ: 66606/66607 പാലക്കാട് ടൗൺ കോയമ്പത്തൂർ പാലക്കാട് ടൗൺ മെമു, 66605/66604 കോയമ്പത്തൂർ–ഷൊർണൂർ കോയമ്പത്തൂർ മെമു.

ഭാഗികമായി റദ്ദാക്കിയവ: 56650 കണ്ണൂർ – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ഷൊർണൂരിനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തില്ല. 56651 കോയമ്പത്തൂർ – കണ്ണൂർ ഫാസ്റ്റ്പാസഞ്ചർ ഷൊർണൂരിൽനിന്നായിരിക്കും യാത്ര ആരംഭിക്കുക. 56323 കോയമ്പത്തൂർ – മാംഗളൂർ ഫാസ്റ്റ് പാസഞ്ചർ കോയമ്പത്തൂരിനും കോഴിക്കോടിനും ഇടയിൽ സർവീസ് നടത്തില്ല. 56324 മാംഗ്ളൂർ–കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ കോഴിക്കോട് യാത്ര അവസാനിപ്പിക്കും.


66608 പാലക്കാട് ടൗൺ – ഈറോഡ് മെമു പാലക്കാടിനും കോയമ്പത്തൂരിനും ഇടയിൽ ഓടില്ല. 66609 ഇറോഡ് പാലക്കാട് മെമു കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും.56604 ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ പാലക്കാട് യാത്ര അവസാനിപ്പിക്കും. 56605 കോയമ്പത്തൂർ – തൃശൂർ പാസഞ്ചർ പാലക്കാട്ടു നിന്നായിരിക്കും പുറപ്പെടുക.

വൈകിയോടുന്നവ: 66611 പാലക്കാട്–എറണാകുളം മെമു പാലക്കാട് ജംഗ്ഷനും പറളിക്കുമിട യിൽ 40 മിനിറ്റ് വൈകും. 12511 ഖൊരക്പുർ – തിരുവനന്തപുരം രപ്തിസാഗർ സൂപ്പർഫാസ്റ്റ് കഞ്ചിക്കോടിനും പറളിക്കുമിടയിൽ 70 മിനിറ്റ് വൈകും. 17230 ഹൈദരാബാദ്–കൊച്ചുവേളി ശബരി എക്സ്പ്രസ് പാലക്കാടിനും പറളിക്കുമിടയിൽ 60 മിനിറ്റ് വൈകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.