അയൽവാസിയുടെ വീട്ടിൽ മരിച്ചനിലയിൽ
Saturday, May 28, 2016 10:52 AM IST
നെടുങ്കണ്ടം: മധ്യവയസ്കനെ അയൽവാസിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോമ്പയാർ സ്വർണക്കുഴി പുരയിടത്തിൽ ദേവസ്യയെയാണ്(കുഞ്ഞ്– 50) അയൽവാസിയായ കൊച്ചുപറമ്പിൽ തോമസ് ജോസഫിന്റെ വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ ദേവസ്യ രാത്രിയോടെ മദ്യപിച്ച് തോമസിന്റെ വീട്ടിലെത്തുകയും ഔട്ട്ഹൗസിൽ കിടക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈസമയം തോമസും ഇവിടെ ഉണ്ടായിരുന്നില്ല. ശനിയാഴ്ച പുലർച്ചെ വീട്ടിലെത്തിയവരാണ് കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നെടുങ്കണ്ടം പോലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ഭാര്യ: സിസിലി. മകൾ: അൽഫോൻസ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.