മാർ മുരിക്കന്റെ വൃക്കദാനം ഉദാത്ത മാതൃക: പ്രോലൈഫ് സമിതി
Saturday, May 28, 2016 11:17 AM IST
കൊച്ചി: വൃക്കദാനത്തിലൂടെ വ്യക്‌തിയുടെ ജീവൻ രക്ഷിക്കാനുളള പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കന്റെ തീരുമാനം പ്രൊലൈഫ് പ്രവർത്തനങ്ങൾക്ക് ഉദാത്ത മാതൃകയും പ്രോത്സാഹനവുമാണെന്നു കെസിബിസി പ്രൊലൈഫ് സംസ്‌ഥാന സമിതി. ഈ മാതൃക സഭാംഗങ്ങൾക്കിടയിലും പൊതുസമൂഹത്തിലും അവയവദാന പ്രവർത്തനങ്ങൾക്കു പ്രചോദനമാകുമെന്നും ഡയറക്ടർ ഫാ.പോൾ മാടശേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.