മലാപറമ്പ് സ്കൂൾ: അപ്പീൽ നൽകും
മലാപറമ്പ് സ്കൂൾ:  അപ്പീൽ നൽകും
Saturday, May 28, 2016 11:17 AM IST
തൃശൂർ: കോഴിക്കോട് മലാപറമ്പ് സ്കൂൾ അടച്ചുപൂട്ടാൻ ഉടമയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരേ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്. പാഠപുസ്തക വിതരണം ജൂൺ പകുതിയോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂരിൽ എത്തിയ മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.

വിദ്യാലയങ്ങളിൽ ഒരു തരത്തിലുമുള്ള അഴിമതിയും കോഴയും അനുവദിക്കില്ല. വിവിധ കോഴ്സുകളിലേക്കു പ്രവേശനത്തിനു കോഴ വാങ്ങുന്നതായി ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.