കാറപകടത്തിൽ വ്യാപാരി മരിച്ചു
കാറപകടത്തിൽ വ്യാപാരി മരിച്ചു
Saturday, May 28, 2016 11:38 AM IST
പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ചു മറിഞ്ഞ് വ്യാപാരി മരിച്ചു. കുറുമണ്ണ് ആനക്കല്ലുങ്കൽ എ.ടി. ജോസഫ് (ഔസേപ്പച്ചൻ–69) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നേമുക്കാലോടെ പാലാ–തൊടുപുഴ റോഡിൽ അന്തീനാട് ക്ഷേത്രത്തിനു സമീപം വളവിലായിരുന്നു അപകടം.

ഇദ്ദേഹം ഓടിച്ചിരുന്ന കാർ വളവിൽ കലുങ്കിലിടിച്ചു മറിയുകയായിരുന്നു. ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ക്കാരം ഇന്ന് മൂന്നിന് കുറുമണ്ണ് സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ കുട്ടിയമ്മ തിടനാട് തെള്ളിയിൽ കുടുംബാഗം. മക്കൾ: റീന, ഷൈന, അഡ്വ.ജോസ് ജോസഫ് (പാലാ), ലീന, ടോം ജോസ്. മരുമക്കൾ: കുര്യൻ തോമസ് കയത്തുംകര അറക്കുളം (ഏഷ്യൻ ട്രേഡിംഗ് കമ്പനി തൊടുപുഴ), സോനറ്റ് കട്ടിക്കാനായിൽ മരങ്ങാട്ടുപിള്ളി (സോണാ അലുമിനിയം ട്രേഡേഴ്സ് പാലാ), മജ്‌ഞു ജോസഫ് ഞരളക്കാട്ട് (ലക്ച്ചറർ അൽഫോൻസാ കോളേജ് പാലാ), പോൾ പള്ളിക്കാപറമ്പിൽ (തൊടുപുഴ), ജെൻസി മഠത്തിൽ (മങ്കൊമ്പ്).


പരേതൻ കൊല്ലപ്പളളി ആനക്കല്ലുങ്കൽ ബാങ്കേഴ്സ്, ആനക്കല്ലുങ്കൽ ഏജൻസസീസ്, പാലാ ആനക്കല്ലുങ്കൽ എന്റർപ്രൈസസ് എന്നിവയുടെ ഉടമയാണ്.

ഓൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റായ ഇദ്ദേഹം കൊല്ലപ്പള്ളി മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.