അധ്യാപക തസ്തികകൾ സംരക്ഷിക്കണമെന്ന്
Saturday, May 28, 2016 11:38 AM IST
കോട്ടയം: അധ്യാപക വിദ്യാർഥി അനുപാതം ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ 1:30/35 ആയി നിജപ്പെടുത്തി സർവീസിലുള്ള മുഴുവൻ അധ്യാപകർക്കും ജോലി സംരക്ഷണവും ശമ്പളവും ഉറപ്പാക്കണമെന്നു കെഎസ്ടിഎഫ് സംസ്‌ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ ജില്ലകളിലെയും ഫിക്സേഷൻ നടപടികൾ പൂർത്തിയാകാതെ പുനർവിന്യാസം സാധ്യമല്ലെന്നിരിക്കെ ചില വിദ്യാഭ്യാസ ജില്ലകളിൽ അധികമായ അധ്യാപകർക്കു മേയ് മാസത്തെ ശമ്പളം തടയാനുള്ള നടപടി നീതീകരിക്കാനാവില്ലെന്നു യോഗം അഭിപ്രായപ്പെട്ടു.


സംസ്‌ഥാന പ്രസിഡന്റ് ജയിംസ് കുര്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി ടി.എം. ജോസഫ്, സിജു മാമച്ചൻ, ജോസഫ് കെ. നെല്ലുവേലി, കെ. പ്രദീപ്കുമാർ, ജേക്കബ് കുറ്റിയിൽ, പി. മുഹമ്മദാലി, കോശി ഏബ്രഹാം, പി.പി. ഫ്രാൻസിസ്, വി.പി. സുരേഷ്, ജോസ് ഞാവള്ളി, ബിജു എം.കെ., റോബിൻസ് കെ. തോമസ്, സാബു കുര്യൻ, ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.