നിയമസഭയിലെ അന്തസുകെട്ട പെരുമാറ്റത്തെ ന്യായീകരിച്ച നടപടി നിർഭാഗ്യകരം: എൻ. ജയരാജ്
നിയമസഭയിലെ അന്തസുകെട്ട പെരുമാറ്റത്തെ  ന്യായീകരിച്ച നടപടി നിർഭാഗ്യകരം: എൻ. ജയരാജ്
Saturday, May 28, 2016 11:38 AM IST
കോട്ടയം: ബജറ്റ് ദിനത്തിൽ ചില അംഗങ്ങൾ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ നടത്തിയ അന്തസുകെട്ട പെരുമാറ്റത്തെ ന്യായീകരിച്ച നിയുക്‌ത സ്പീക്കർ ശ്രീരാമകൃഷ്ണന്റെ നടപടി നിർഭാഗ്യകരമാണെന്ന് എൻ. ജയരാജ് എംഎൽഎ.

സഭയുടെ അന്തസ് ഉയർത്തിക്കാണിക്കേണ്ട സഭയുടെ നാഥൻ അതിക്രമങ്ങളെ ന്യായീകരിക്കുമ്പോൾ സഭയുടെ അന്തസാണ് ഇടിയുന്നത്. ബജറ്റ് ദിവസം സഭയിൽ അപമര്യാദയായി പെരുമാറിയവരെ ജനം തിരസ്കരിച്ചിട്ടും അവരെ ന്യായീകരിക്കുന്നതിന്റെ അർഥം മനസിലാകുന്നില്ല.


ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരേ ബാർകോഴ ആരോപണം ഉന്നയിച്ചവർ ആരാണെന്ന് കേരളം മനസിലാക്കിക്കഴിഞ്ഞു.

അതിനു പിന്നിലെ ഗൂഢാലോചനയും വെളിപ്പെട്ടുകഴിഞ്ഞു. 50 വർഷം സഭാംഗമായിരുന്ന ഒരാൾക്കെതിരെയാണ് നീചമായ തരത്തിൽ അക്രമങ്ങൾ അരങ്ങേറിയത്.

ലോകം മുഴുവൻ അതിനെ അപലപിച്ചിട്ടും നിയുക്‌ത സ്പീക്കർ മാത്രം അംഗീകരിക്കുന്നത് കഷ്‌ടമായിപ്പോയെന്നും ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.