ഇടതുമുന്നണിയിൽ അംഗത്വം നൽകണം: സിഎംപി
Saturday, May 28, 2016 11:52 AM IST
തിരുവനന്തപുരം: സിഎംപിക്ക് ഇടതു ജനാധിപത്യ മുന്നണിയിൽ എത്രയും പെട്ടെന്ന് അംഗത്വം നൽകണമെന്ന് സിഎംപി സംസ്‌ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള ഇടതുപാർട്ടിയായ സിഎംപിയെ ഇനിയും ഇടതുമുന്നണിയിൽനിന്നും ഒഴിച്ചുനിർത്തുന്നത് ശരിയല്ലെന്ന് എക്സിക്യുട്ടീവ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു. ജിഷാ വധക്കേസിലെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും രാഷ്ട്രീയ നേതൃത്വത്തിലുള്ള ചിലർക്ക് ഈ കൊലപാതകത്തിൽ ബന്ധമുണ്ടെന്നുളള ശക്‌തമായ ആരോപണത്തെ സംബന്ധിച്ചും അടിയന്തരമായി അന്വഷിക്കണമെന്നും എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സിഎംപി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണൻ അധ്യക്ഷം വഹിച്ചു. സിഎംപി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.ആർ. അരവിന്ദാക്ഷൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.