ലീഗ് പ്രവർത്തക സമിതി യോഗം ഇന്ന്
Saturday, May 28, 2016 11:52 AM IST
കോഴിക്കോട്: മുസ്ലിം ലീഗിന്റെ സംസ്‌ഥാന പ്രവർത്തക സമിതിയോഗം ഇന്നു കോഴിക്കോട്ടു ചേരും. ലീഗ് ഹൗസിൽ ഉച്ചയ്ക്കു രണ്ടിനു തുടങ്ങുന്ന യോഗത്തിന്റെ മുഖ്യ അജൻഡ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനമാണ്. സിറ്റിംഗ് സീറ്റുകളായ കൊടുവള്ളി, തിരുവമ്പാടി, താനൂർ എന്നിവിടങ്ങളിലെ പരാജയമാകും പ്രധാന ചർച്ച.

മലപ്പുറം ജില്ലയിലെ പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നുവെന്ന ആക്ഷേപം സംബന്ധിച്ചും ചർച്ചയുണ്ടാകും. സ്‌ഥാനാർഥി നിർണയവേളയിൽ ഉയർന്ന അഭിപ്രായങ്ങളെയും വിയോജിപ്പുകളെയും നേതൃത്വം അവഗണിച്ചുവെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. കോഴിക്കോട് ജില്ലയിലെ ശക്‌തികേന്ദ്രങ്ങളായ കൊടുവള്ളിയിലും തിരുവമ്പാടിയിലും സിറ്റിംഗ് സീറ്റ് നഷ്‌ടപ്പെടാനിടയാക്കിയതു സ്‌ഥാനാർഥി നിർണയത്തിലെ അപാകതയാണെന്ന വില യിരുത്തലുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.