മണൽക്കുഴികൾ മരണക്കുഴികളായി
മണൽക്കുഴികൾ മരണക്കുഴികളായി
Saturday, May 28, 2016 12:19 PM IST
ശ്രീകണ്ഠപുരം (കണ്ണൂർ): മലയോര പുഴകളിൽ കുട്ടികളുടെ ജീവനെടുക്കുന്നതു മണൽക്കുഴികൾ. കാലവർഷം കഴിയുന്നതോടെ നീരൊഴുക്ക് കുറയുന്നതാണു മലയോരത്തെ പുഴകളുടെ പ്രകൃതം. അതോടെ മണൽവാരൽ തുടങ്ങുകയായി. ശേഷിക്കുന്ന വെള്ളം ഈ കുഴികളിൽ നിറഞ്ഞു കയങ്ങളായി മാറുന്നു. കയത്തിന്റെ ചതിയറിയാതെ കൂട്ടുകൂടി കുളിക്കാനിറങ്ങുന്ന കുരുന്നുകളാണ് മരണക്കെണിയിൽ വീഴുന്നത്.

ഇന്നലെ അഞ്ചു കുട്ടികൾ മുങ്ങിമരിച്ച ചമതച്ചാൽ കടവ് കുളിക്കടവു കൂടിയാണ്. ധാരാളമാളുകൾ കുളിക്കാനെത്തുന്ന ഇവിടെയും മണൽവാരലും അതുമൂലമുണ്ടായിട്ടുള്ള കയങ്ങളും യഥേഷ്‌ടം. നാട്ടുകാർ ഉപയോഗിക്കുന്ന പുഴകളിൽ ഇത്തരം കുഴികൾ മരണമൊരുക്കുമെന്ന യാഥാർഥ്യം അറിയാമായിരുന്നിട്ടും ഇതിനു തടയിടാൻ അധികാരികൾക്കു കഴിയുന്നില്ല.

മണൽക്കുഴികളാണു പുഴകളിൽ കുട്ടികൾക്കു മരണശയ്യയൊരുക്കുന്നതെന്നു നാട്ടുകാർ ഒന്നടങ്കം പറയുന്നു. തദ്ദേശസ്വയംഭരണ സ്‌ഥാപന അധികൃതരും പോലീസും റവന്യൂ അധികാരികളും ശ്രദ്ധിക്കേണ്ട മേഖലയാണിത്. എന്നാൽ, അനധികൃത മണൽവാരൽ പണം വാരുന്ന വൻ ബിസിനസ് ആയതിനാൽ തങ്ങൾക്കുള്ള വിഹിതം പറ്റി നടപടിയെടുക്കേണ്ടവർ കണ്ടില്ലെന്നു നടിക്കുന്നു.

പുഴകളിലെ അപകടങ്ങൾ പതിവായിട്ടും കുട്ടികൾ തനിച്ചു കുളിക്കാൻ പോകുന്നതിനും കുറവുണ്ടാകുന്നില്ല. അവധിക്കാല ആഘോഷങ്ങളിലൊന്നാണു കുട്ടികൾക്കു പുഴകളിലെ കുളി. വീട്ടുകാർ അറിയാതെയാണു പലപ്പോഴും കുട്ടികൾ കിലോമീറ്ററുകൾ താണ്ടി പുഴകൾ തേടിപോകുന്നത്. മലയോര പുഴയോരങ്ങൾ വിജനമായതിനാൽ അപകടത്തിൽപ്പെട്ടാൽ പോലും പുറംലോകം വൈകിയാണ് അറിയുക.

അഗ്നിശമനസേന പോലുള്ള രക്ഷാപ്രവർത്തകർക്കു പെട്ടെന്ന് എത്തിച്ചേരാൻ കഴിയാതെ വരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടുന്നു. മികച്ച രീതിയിലുള്ള ബോധവത്കരണം കൊണ്ടുമാത്രമേ ഇത്തരം അപകടങ്ങളില്ലാതാക്കാൻ കഴിയൂ. കുട്ടികൾക്കും മാതാപിതാക്കൾക്കും നാട്ടുകാർക്കും ബോധവത്കരണം നൽകണം. കുട്ടികൾ തനിച്ചു പുഴയിലിറങ്ങുന്നതുകണ്ടാൽ തടയാൻ ആളുകൾക്കു കഴിയണം. അല്ലാത്തപക്ഷം പുഴകളിൽനിന്ന് ഇനിയും കൂട്ടനിലവിളികൾ ഉയർന്നുകൊണ്ടേയിരിക്കും.


<ആ>ആഘാതം താങ്ങാനാകാതെ ജോണി
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ29ഷീി്യ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പരിയാരം: ചമതച്ചാൽ പുഴയിൽ കുട്ടികൾ കൂട്ടത്തോടെ അപകടത്തിൽപ്പെട്ടതറിഞ്ഞ് ഓടിയെത്തിയ തൊട്ടടുത്ത വീട്ടുകാരൻ പടിയാനിക്കൽ ജോണിക്കു ദുരന്തമേൽപ്പിച്ച ആഘാതത്തിൽനിന്നു വിമുക്‌തനാകാൻ കഴിയുന്നില്ല. കയത്തിലേക്ക് എടുത്തുചാടി നാലു കുട്ടികളെ പുറത്തെടുത്ത ജോണി പിന്നീടാണു മറ്റൊരു കുട്ടി കൂടി കയത്തിലേക്കു താഴ്ന്നുപോയ വിവരമറിയുന്നത്. അവനേയും ജോണി തന്നെ പുറത്തെടുത്തു. കയത്തിൽനിന്നു താൻ പുറത്തെടുത്ത കുട്ടികൾ ജീവിക്കുമെന്നാണു ജോണി കരുതിയത്. എന്നാൽ, ആശുപത്രിയിലെത്തിച്ച അഞ്ചു കുട്ടികളും മരിച്ചെന്ന വാർത്തയാണു ജോണിനു കേൾക്കാനായത്.

കുട്ടികളുടെ മരണവിരമറിഞ്ഞു പരിയാരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിനു പുറത്തെ ബെഞ്ചിലിരുന്നു ജോണി പൊട്ടിക്കരയുകയായിരുന്നു. മരണക്കയത്തിൽനിന്നു താൻ വാരിയെടുത്തു കരയിലെത്തിച്ച കുരുന്നുകൾ മരിച്ചുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുന്ന ജോണിനെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നുണ്ടായിരുന്നില്ല.


<ആ>ഞെട്ടിത്തരിച്ചു മലയോരം
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ29ാൗിഴശാമൃമിമാ2.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>


കണ്ണൂർ: അഞ്ചു കുരുന്നുകളുടെ കൂട്ടമരണം മലയോരത്തിനു താങ്ങാനാവാത്തതായി. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ദുരന്തവാർത്ത പുറത്തുവന്നതോടെ മലയോരമേഖല ദുഃഖത്തിലാഴ്ന്നു. ചമതച്ചാലിലെ മൂന്നു സഹോദരങ്ങളുടെ മക്കളാണു മരിച്ച അഞ്ചുപേരും. ആക്കാപറമ്പിൽ സലിജൻ–ഷീജ ദമ്പതികളുടെ രണ്ടു മക്കളും മരിച്ചവരിൽപ്പെടുന്നു. ഇവർക്കു മറ്റു മക്കളില്ല. ബന്ധുക്കളായ അഞ്ചു കുട്ടികളുടെ കൂട്ടമരണം കുടുംബക്കാർക്കു മാത്രമല്ല നാട്ടുകാർക്കും ഇടിത്തീയായി.

കണ്ടകശേരി പുഴയുടെ ഭാഗമാണ് അപകടം നടന്ന കണിയാർകടവ്. മട്ടന്നൂർ നിയോജക മണ്ഡലത്തിൽപ്പെട്ട പടിയൂർ–കല്യാട് പഞ്ചായത്തിലാണു ചമതച്ചാൽ വരുന്നത്.

ദുരന്തവാർത്ത കേട്ട് ആളുകൾ അപകടസ്‌ഥലത്തേക്കു പ്രവഹിക്കുകയായിരുന്നു. കുട്ടികളുടെ നിശ്ചലമായ ശരീരങ്ങൾ കണ്ട് ആളുകൾ നിയന്ത്രണം വിട്ട് ആർത്തലച്ചു കരഞ്ഞു. ചമതച്ചാൽ യുപി സ്കൂളിനു സമീപമാണ് അപകടം നടന്ന കണിയാർകടവ്. സ്കൂളിൽ ഇന്നലെ ആരോഗ്യ ഇൻഷ്വറൻസിന്റെ ഫോട്ടോയെടുക്കുന്നതിനായി ഏറെപ്പേരുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കരച്ചിൽകേട്ട് ആദ്യം ഓടിയെത്തിയത് ഇവരായിരുന്നു.

ഉടൻതന്നെ കയത്തിൽനിന്ന് അഞ്ചുകുട്ടികളെയും നാട്ടുകാർതന്നെ പുറത്തെടുത്തു. ഇവരെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കുട്ടികളുടെ മൂന്നു വീടുകളും ചമതച്ചാലിൽ ഏറെ അകലെയല്ലാതെയാണ്. ദുരന്തവാർത്ത വീട്ടിലെത്തിയതോടെ പിന്നെ കേട്ടത് അലമുറകളുടെ ശബ്ദം മാത്രം. ഇവിടേക്കും നൂറുകണക്കിനാളുകളാണു നിമിഷങ്ങൾ കൊണ്ടെത്തിയത്. അലമുറയിടുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചവരും കരച്ചിലിൽ മുങ്ങി.


അപകടത്തിൽ മരിച്ച അഖിലിന്റെയും ആയലിന്റെയും പിതാവ് ജോസ് ഇരുകാലുകൾക്കും സ്വാധീനക്കുറവുള്ളയാളാണ്. മരിച്ച കുട്ടികൾക്കൊപ്പമുണ്ടായിരുന്ന അതുലിന്റെ കുടുംബം ഉത്തർപ്രദേശിലാണു താമസം. അവധിക്കു നാട്ടിലെത്തിയതായിരുന്നു അതുൽ. നീന്തലറിയാത്തതിനെത്തുടർന്നു പുഴയിൽ ഇറങ്ങാതിരുന്ന അതുൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു.


<ആ>പരിയാരത്തു ഹൃദയഭേദകമായ കാഴ്ചകൾ
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ29ാൗിഴശാമൃമിമാ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പരിയാരം: ശ്രീകണ്ഠപുരം ചമതച്ചാൽ പുഴയിൽ മുങ്ങിമരിച്ച അഞ്ചുകുട്ടികളുടെ ചേതനയറ്റ ശരീരങ്ങൾ എത്തിച്ചപ്പോൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കണ്ടതു ഹൃദയഭേദകമായ കാഴ്ചകൾ. ദുരന്തവാർത്തയറിഞ്ഞെത്തിയ ബന്ധുക്കളേയും നാട്ടുകാരേയും കൊണ്ടു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയും പരിസരവും നിമിഷങ്ങൾക്കകമാണു നിറഞ്ഞുകവിഞ്ഞത്. അടുത്ത ബന്ധുക്കളായ അഞ്ചു കുട്ടികളുടെ ചേതനയറ്റ ശരീരങ്ങൾ കണ്ട് ആശുപത്രി ജീവനക്കാർപോലും സ്തബ്ധരായി.

ബന്ധുക്കൾ തങ്ങളുടെ പൊന്നോമനകളുടെ ജീവനില്ലാത്ത ശരീരങ്ങൾ കാണാനുള്ള മനക്കരുത്തില്ലാതെ അത്യാഹിത വിഭാഗത്തിനു സമീപത്തെ ചെറിയ മുറിയിൽ കരഞ്ഞുതളർന്നിരുന്നു. മരിച്ച ആയലിന്റെയും അഖിലിന്റെയും പിതാവ് ജോസ് ഒഴികെ മരിച്ച കുട്ടികളുടെ മാതാപിതാക്കളും മെഡിക്കൽ കോളജിലെത്തിയിരുന്നു. രണ്ടാമത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞു ജോസ് വീട്ടിൽ വിശ്രമത്തിലാണ്. അഞ്ചുപേരും അപകടത്തിൽ പെടുന്നതു കണ്ടു തളർന്നുവീണ കുന്നുംപുറത്ത് സ്റ്റീഫന്റെ മകൻ അമൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

അപകട വിവരമറിഞ്ഞു മെഡിക്കൽ കോളജിലേക്കു മന്ത്രിമാർ ഉൾപ്പെടെ രാഷ്ട്രീയ–സാസ്കാരിക രംഗത്തെ നേതാക്കളുടെ പ്രവാഹമായിരുന്നു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, പി.കെ. ശ്രീമതി എംപി, എംഎൽഎമാരായ ടി.വി. രാജേഷ്, ജയിംസ്മാത്യു, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, കെപിസിസി ജന. സെക്രട്ടറി സതീശൻ പാച്ചേനി, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, ജില്ലാ കളക്ടർ പി. ബാലകിരൺ, തളിപ്പറമ്പ് തഹസിൽദാർ കെ. സുജാത, കോൺഗ്രസ് നേതാവ് മുഹമ്മദ് ബ്ലാത്തൂർ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ് എംഎൽഎ എന്നിവർ നാളെ പയ്യാവൂരിലെത്തും. അതീവ വേദനാജനകമായ ദുരന്തമാണെന്നും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും കെ.സി. ജോസഫ് അറിയിച്ചു.


<ആ>കണ്ണൂരിനു ദുരന്തങ്ങളുടെ ദിനങ്ങൾ

കണ്ണൂർ: തുടർച്ചയായി മൂന്നാം ദിവസവും ദുരന്തങ്ങളുടെ ആഘാതത്തിൽ കണ്ണൂർ ഞെട്ടി. വ്യാഴാഴ്ച നേരം പുലർന്നതു കർണാടകയിലെ മാക്കൂട്ടം ചുരത്തിൽ വാഹനാപകടത്തിൽ വടകര സ്വദേശികളായ മൂന്നു യുവാക്കൾ മരിച്ച വാർത്ത കേട്ടായിരുന്നു. ഏഴ് പേർക്ക് ഈ അപകടത്തിൽ പരിക്കേറ്റു. കോളജ് വിദ്യാർഥികളടങ്ങിയ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാറിനു മുകളിലേക്കു ചരക്കുലോറി മറിഞ്ഞായിരുന്നു അപകടം.

ഇതിന്റെ നടുക്കം വിട്ടുമാറുംമുമ്പായിരുന്നു കണ്ണൂർ നഗരത്തിനടുത്ത് പുതിയതെരുവിൽ വെള്ളിയാഴ്ച പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളുമുൾപ്പെടെ മൂന്നുപേർ മരിച്ചത്. അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തു. രാജസ്‌ഥാനിലെ ഉദയ്പൂർ നഗരത്തിൽപ്പെട്ട ബുവാനയിൽ സ്‌ഥിരതാമസക്കാരായ തിരുവല്ല സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ വിമാനമാർഗം ഉദയ്പൂരിലേക്കു കൊണ്ടുപോയി ഏറെ കഴിയുമുമ്പാണു കണ്ണൂരിനെ നടുക്കി വീണ്ടും ദുരന്തം അരങ്ങേറിയത്.

മലയോരപ്രദേശമായ പയ്യാവൂരിനു സമീപം ചമതച്ചാലിൽ ബന്ധുക്കളായ അഞ്ചു കുട്ടികൾ ഒരുമിച്ചു പുഴയിൽ മുങ്ങിമരിക്കുകയായിരുന്നു. കേരളത്തെയാകെ ഞെട്ടിക്കുന്നതായി ഈ ദാരുണ സംഭവം. ഈ വൻദുരന്തം നടന്നതിന് അധികം അകലെയല്ലാതെ കഴിഞ്ഞ തിങ്കളാഴ്ച ചെങ്ങളായി പുഴയിൽ സഹോദരങ്ങളടക്കം മൂന്നു സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.