അതിരപ്പള്ളിയെ അനുകൂലിച്ച് പിണറായിയും രംഗത്ത്
അതിരപ്പള്ളിയെ അനുകൂലിച്ച് പിണറായിയും രംഗത്ത്
Sunday, May 29, 2016 3:17 AM IST
ന്യൂഡൽഹി: അതിരപ്പള്ളി പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. ഇടതുപക്ഷം നേരത്തെ തന്നെ ചർച്ച ചെയ്ത വിഷയമാണിതെന്നും പദ്ധതിയെക്കുറിച്ച് ആശങ്കവേണ്ടെന്നും പിണറായി പറഞ്ഞു. വെള്ളച്ചാട്ടത്തെ തടസപ്പെടുത്തന്നതല്ല പദ്ധതി. പദ്ധതിക്ക് പലവട്ടം പാരിസ്‌ഥിതിക അനുമതിലഭിച്ചതാണ്. രാഷ്ട്രീയ എതിർപ്പിന്റെ ഭാഗമായാണ് പദ്ധതിക്കു തടസം നേരിട്ടത്. എതിർപ്പുയർത്തുന്നവർ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുമോയെന്നാണ് ആശങ്കപ്പെടുന്നത്. എന്നാൽ ഈ ആശങ്ക അസ്‌ഥാനത്താണ്. സമരസമിതിയുമായി ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പദ്ധതിക്ക് അനുകൂലമായി വൈദ്യുത മന്ത്രിയും രംഗത്ത് വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.