കൺസ്യൂമർഫെഡിൽ അഴിമതിക്കാരെ സംരക്ഷിക്കില്ല: മന്ത്രി മൊയ്തീൻ
Sunday, May 29, 2016 12:27 PM IST
കൊച്ചി: കൺസ്യൂമർഫെഡിൽ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നു സഹകരണ മന്ത്രി എ.സി മൊയ്തീൻ. ഇക്കാര്യത്തിൽ തൊഴിലാളി സംഘടന, രാഷ്ട്രീയ പാർട്ടി പരിഗണനയുണ്ടാകില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അഴിമതിക്കാരെ പിൻവാതിലിലൂടെ തിരികെ കയറ്റാൻ അനുവദിക്കില്ല. കൺസ്യൂമർഫെഡിൽ പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകും.


സ്‌ഥാപനത്തിൽ വലിയ അഴിമതി നടന്നുവെന്നു കോൺഗ്രസ് സർക്കാരിന്റെ കാലത്തുതന്നെ വെളി വാക്കപ്പെട്ടതാണ്. ജനങ്ങൾക്കു ഗുണകരമായ രീതിയിൽ സ്‌ഥാപന ത്തെ മാറ്റിയെടുക്കാൻ എൽഡിഎ ഫ് സർക്കാർ പ്രതിജ്‌ഞാബദ്ധമാ ണ്.

മാർക്കറ്റ് പഠനം നടത്താതെ ഷോപ്പുകൾ അനുവദിച്ചതാണു കൺസ്യൂമർഫെഡിന്റെ തകർച്ചയ്ക്കു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.