വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയ്ക്കു ആചാരപരമായ യാത്രയയപ്പ്
വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയ്ക്കു ആചാരപരമായ യാത്രയയപ്പ്
Sunday, May 29, 2016 12:28 PM IST
കൊച്ചി: ദക്ഷിണ നാവികസേന ഏകോപനത്തോടെയും സമർപ്പണത്തോടെയുമുള്ള പ്രവർത്തനങ്ങ ളാണ് രാജ്യത്തിനായി നടത്തിവരുന്നതെന്നു സ്‌ഥലം മാറി പോകുന്ന ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറൽ ഗിരീഷ് ലൂത്ര. സേനയുടെ പ്രവർത്തനങ്ങൾ പലതലങ്ങളിൽ ശ്രദ്ധേയമാണെ ന്നും തനിക്കു നൽകിയ യാത്രയയപ്പ് ചടങ്ങിൽ നന്ദി പ്രകാശിപ്പിക്ക വെ വൈസ് അഡ്മിറൽ കൂട്ടിച്ചേർ ത്തു. പടിഞ്ഞാറൻ നാവികസേന മേധാവിയായാണ് ഗിരീഷ് ലൂത്ര സ്‌ഥലം മാറി പോകുന്നത്.

പുതിയ ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറൽ എ. ആർ. കാർവെയുടെ സ്‌ഥാനാരോഹണവും ഇന്നലെ നടന്നു. സ്‌ഥാനം ഒഴിഞ്ഞ വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയ്ക്കു ആചാരപരമായ യാത്രയയപ്പ് നൽകി. ഫ്ളാഗ് ഓഫീസർമാരും കമാൻഡിംഗ് ഓഫീസർമാരും ചേർന്ന് അദ്ദേഹത്തെ ജീപ്പിൽ നാവിക ആസ്ഥാനത്തിനു പുറത്തേക്കു ആനയിക്കുന്ന പുള്ളിംഗ് ഔട്ട് ചടങ്ങും ഇതിന്റെ ഭാഗമായി നടന്നു.


വൈസ് അഡ്മിറൽ എ.ആർ. കാർവെ സ്‌ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ദക്ഷിണ നാവിക ആസ്‌ഥാനത്തെ യുദ്ധ സ്മാരകത്തി ൽ റീത്ത് സമർപ്പിച്ചു. ചുമതല ഏറ്റെടുക്കാനായി അദ്ദേഹം ശനിയാഴ്ചയാണ് കൊച്ചിയിൽ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.