കെസിഎസ്എൽ പ്രാർഥനാദിനാചരണം ഇന്ന്
Tuesday, May 31, 2016 12:16 PM IST
ചങ്ങനാശേരി: അന്തർദേശീയ കുട്ടികളുടെ ദിനാചരണമായ ഇന്ന് ഫ്രാൻസിസ് മാർപാപ്പായുടെ ആഹ്വാനമനുസരിച്ച് കെസിഎസ്എൽ സംസ്‌ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രാർഥനാദിനമായി ആചരിക്കും.

സംസ്‌ഥാനത്തെമ്പാടുമുള്ള സ്കൂളുകളിൽ കെസിഎസ്എലിന്റെ നേതൃത്വത്തിൽ പ്രാർഥനകൾ നടത്തണമെന്ന് സംസ്‌ഥാന ഭാരവാഹികൾ അറിയിച്ചു. സിറിയൻ കലാപത്തിൽ കൊല്ലപ്പെടുകയും അനാഥരാക്കപ്പെടുകയും അവയവങ്ങൾ നഷ്‌ടപ്പെടുകയും ചെയ്ത പതിനായിരക്കണക്കിന് കുഞ്ഞുങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുവേണ്ടി കൂടിയാണ് പ്രാർഥനാദിനാചരണം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.