ശൈശവ വിവാഹിതർ ജീവനൊടുക്കി
Tuesday, May 31, 2016 12:22 PM IST
മാങ്കുളം: പ്രായപൂർത്തിയാകാതെ വിവാഹിതരായവർ ജീവനൊടുക്കി. സിങ്കുകുടി ആദിവാസി കോളനിയിലെ വാസു അയ്യാസ്വാമിയുടെ മകൾ ചന്ദിരി (17), അരുണാചലത്തിന്റെ മകൻ ശ്രീകൃഷ്ണൻ (22) എന്നിവരെയാണ് അയ്യാസ്വാമിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപ്പത്തിലെ പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം പ്രായപൂർത്തിയാകുന്നതിനുമുമ്പ് നടത്തിയത് വിവാദമായതിനെതുടർന്ന് വിവിധ സംഘടനകൾ ഇടപെട്ട് ഇരുവരെയും മാതാപിതാക്കളുടെ ഉത്തരവാദിത്വത്തിൽ മാറ്റിപാർപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാർ പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.