ദളിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കണം: ഡിസിഎംഎസ്
Tuesday, May 31, 2016 12:22 PM IST
തിരുവനന്തപുരം: ഇന്ത്യയിൽ ഇതര മതവിഭാഗങ്ങളിൽപ്പെട്ട ദളിത് വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് ദളിത് ക്രൈസ്തവർക്കൂ കൂടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ദളിത് ക്രൈസ്തവ മഹാജന സഭാ സംസ്‌ഥാന പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ദളിത് ക്രൈസ്തവരെ പട്ടികജാതി–വർഗ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെമേൽ സമ്മർദം ചെലുത്തണമെന്നും കെആർഎൽസിസി. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിസിഎംഎസ് യോഗം ആവശ്യപ്പെട്ടു.

ദളിത് ക്രൈസ്തവ വിഭാഗങ്ങൾക്ക് ഇതര പട്ടികജാതി–വർഗ വിഭാഗങ്ങളെപ്പോലെ സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ദലിത് ക്രൈസ്തവരുടെ പിന്നോക്കാവസ്‌ഥയ്ക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.


ജൂലൈ എട്ടു മുതൽ 10 വരെ നടക്കുന്ന കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്‌ഥാന സമ്മേളനം ദലിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്ന് ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ യോഗത്തെ അറിയിച്ചു.

യോഗത്തിൽ കെആർഎൽസിസി സെക്രട്ടറി ഫാ. രാജ് കുമാർ, അല്മായ കമ്മീഷൻ സെക്രട്ടറി ഫാ. വില്യംരാജ്, തിരുവനന്തപുരം അതിരൂപത അല്മായ കമ്മീഷൻ ഡയറക്ടർ എം. ആർക്കാഞ്ചലോ, ഫാ. തോംസൺ – കണ്ണൂർ, ഡിസിഎംഎസ് അതിരൂപതാ പ്രസിഡന്റ് ജോർജ് പള്ളിത്തറ, സൈമൺ, ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.