ക്ഷത്രിയ ക്ഷേമസഭ വിപുലീകരിച്ചു
Tuesday, May 31, 2016 12:22 PM IST
ചേർത്തല: സമുദായ ആചാരങ്ങൾ പാലിക്കുന്ന 12 ഉപവിഭാഗങ്ങൾ കൂടി ക്ഷത്രിയ ക്ഷേമസഭയുടെ ഭാഗമാകുന്നു. ഈ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി സംഘടന വിപുലീകരിക്കാൻ സഭയുടെ സംസ്‌ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചു. സംസ്‌ഥാന തലത്തിൽ മൂന്നു മാസം കൊണ്ടു സമുദായ സെൻസസ് പൂർത്തിയാക്കും. ഇതേകാലയളവിൽ പുതിയ അംഗങ്ങളെയും ചേർക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ, പൂണുനൂൽ ഇടൽ ചടങ്ങ് (ഉപനയനം) എന്നിവ ലളിതമാക്കാനും തീരുമാനിച്ചു. സംസ്‌ഥാന പ്രസിഡന്റ് പ്രഫ. കെ.എൻ. സുരേന്ദ്രനാഥ വർമ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.