തമിഴ്നാടിന്റെ ഭൂമിയിടപാട് അന്വേഷിക്കണമെന്ന്
Tuesday, May 31, 2016 12:22 PM IST
കട്ടപ്പന: തമിഴ്നാട് സർക്കാർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മലയാളികളുടെ പേരിൽ സൗജന്യമായി പതിച്ചുനൽകിയ ഭൂമിയുടെ കൈമാറ്റങ്ങളെ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നു കെഎസ്സി –എം സംസ്‌ഥാന പ്രസിഡന്റ് അഡ്വ. രാകേഷ് ഇടപ്പുര ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്ന പിണറായി വിജയന്റെ നിലപാടിനുപിന്നിൽ തമിഴ്നാട്ടിൽ നടന്ന ഭൂമി ഇടപാടുമായി ബന്ധമുണ്ടോയെന്നു സംശയിക്കുന്നതായും മലയാളിയുടെ പേരിലുള്ള ഐടി കമ്പനിക്ക് ചെന്നൈ നഗരത്തിൽ 165 ഏക്കർ ഭൂമി സൗജന്യമായി നൽകിയത് സംശയാസ്പദമെന്നും രാകേഷ് ആരോപിച്ചു.


മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രി നിലപാടു തിരുത്തണമെന്നും രാകേഷ് ആവശ്യപ്പെട്ടു. കട്ടപ്പനയിൽ കെഎസ്സി –എം സംഘടിപ്പിച്ച പ്രതിഷേധമാർച്ച് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു രാകേഷ്.

പ്രസിഡന്റ് ജോമറ്റ് ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജോഷി മണിമല, ജോമോൻ പൊടിപാറ, ആൽബിൻ മേനാച്ചേരിയിൽ, നോബിൾ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.