വൃക്കദാനത്തിനു മാർ ജേക്കബ് മുരിക്കൻ ആശുപത്രിയിൽ പ്രവേശിച്ചു
വൃക്കദാനത്തിനു മാർ ജേക്കബ് മുരിക്കൻ ആശുപത്രിയിൽ പ്രവേശിച്ചു
Tuesday, May 31, 2016 12:22 PM IST
പാലാ: വൃക്കദാനം ചെയ്യുന്നതിനായി പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിലാണു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ. കാട്ടയ്ക്കൽ സ്വദേശി ഇ. സൂരജിനാണ് മാർ ജേക്കബ് മുരിക്കൻ വൃക്കദാനം ചെയ്യുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് അദ്ദേഹം പാലായിൽനിന്ന് ആശുപത്രിയിലേക്കു പുറപ്പെട്ടത്. വികാരി ജനറാൾമാർ, വൈദികർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നു ദിവസത്തിനുള്ളിൽ ബിഷപ്പിന് ആശുപത്രി വിടാനാകും. തുടർന്നു ഒരു മാസത്തോളം വിശ്രമം വേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.