അഴിമതിക്കേസുകൾ വിശുദ്ധിയോടെ അന്വേഷിക്കുമെന്നു ജേക്കബ് തോമസ്
അഴിമതിക്കേസുകൾ വിശുദ്ധിയോടെ  അന്വേഷിക്കുമെന്നു ജേക്കബ് തോമസ്
Tuesday, May 31, 2016 12:52 PM IST
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ എല്ലാ അഴിമതിക്കേസുകളും വിശുദ്ധിയോടെ അന്വേഷിക്കുമെന്നു വിജിലൻസ് ഡയറക്ടറായി സർക്കാർ നിയമിച്ച ഡിജിപി ഡോ. ജേക്കബ് തോമസ്.

വിജിലന്റ് കേരള പദ്ധതി ഇനി പുനഃരുജ്‌ജീവിപ്പിക്കില്ല. ചത്ത കുഞ്ഞിനെ ജീവിപ്പിക്കാനാകില്ല.
നേരത്തേ ആറു മാസം കൂടി ലഭിച്ചിരുന്നെങ്കിൽ അഴിമതിയെ പ്രതിരോധിക്കാൻ ഫലപ്രദമായ സംവിധാ നം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാന വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.