മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പ്രചരണത്തിന് സച്ചിൻ ബ്രാൻഡ് അംബാസിഡറാകും
മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പ്രചരണത്തിന് സച്ചിൻ ബ്രാൻഡ് അംബാസിഡറാകും
Tuesday, May 31, 2016 11:28 PM IST
തിരുവനന്തപുരം: കേരളത്തിൽ വർധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗങ്ങൾക്കതിരെയുള്ള പ്രചരണത്തിന് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പൂർണ പിന്തുണ. ഇതിനെതിരായ പ്രചരണങ്ങൾക്ക് സച്ചിൻ തെൻഡുൽക്കർ ബ്രാന്റ് അംബാസിഡറാകും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ ഈ ആവശ്യം സച്ചിൻ സ്വീകരിച്ചത്. <യൃ><യൃ> കൂടിക്കാഴ്ചക്കു ശേഷം ഇരുവരും സംയുക്‌തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേരളത്തിന്റെ ആവശ്യം സച്ചിൻ സ്വീകരിച്ചുവെന്നും ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.