പോലീസിൽ വീണ്ടും അഴിച്ചുപണി; 19 എസ്പിമാർക്കു സ്‌ഥലംമാറ്റം
പോലീസിൽ വീണ്ടും അഴിച്ചുപണി; 19 എസ്പിമാർക്കു സ്‌ഥലംമാറ്റം
Wednesday, June 22, 2016 2:12 PM IST
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സംസ്‌ഥാനത്തെ 19 എസ്പിമാരെ സ്‌ഥലം മാറ്റിക്കൊണ്ടു സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ചു പി. പ്രകാശ് പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലാകും.

പുറ്റിംഗൽ അപകടസമയത്ത് കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരുന്നു പി. പ്രകാശ്. കാളിരാജ് മഹേഷ് കുമാറിനെ ഹെഡ്ക്വാർട്ടേഴ്സിലും എ.ജയാനന്ദിനെ പോലീസ് കംപ്യൂട്ടർ സെല്ലിലും രാജ്പാൽമീണയെയും സി.പി.ഗോപകുമാറിനെയും എസ്ബി സിഐഡിയിലും മുഹമ്മദ് ഷബീറിനെ എൻആർഐ സെൽ ഹെഡ്ക്വാർട്ടേഴ്സിലും എസ്പിയായി നിയമിച്ചു.

പി.എ. വത്സലനെ എംഎസ്പി കമൻഡാന്റായും രാഹുൽ ആർ. നായരെ പോലീസ് ആസ്‌ഥാനത്ത് എഐജി വണ്ണിലും കെ.വിജയനെ പാലക്കാട് സിബി സിഐഡിയിലും കെ.വി. ജോസഫിനെ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായും നാരായണനെ എറണാകുളം വിജിലൻസ് സെൻട്രൽ റേഞ്ചിലും വി. ഗോപാലകൃഷ്ണനെ പോലീസ് ആസ്‌ഥാന ത്തും കെ.ജി. സൈമണെ കോട്ടയം സിബി സിഐഡിയിലും പി. എ. ശിഖറാമിനെ തൃശൂർ എസ് ബി സിഐഡിയിലും പി. അശോ ക് കുമാറിനെ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എഐജിയായും സോമശേഖരനെ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് സ്പെഷൽ സെല്ലിലും തോമസ് ജോളിയെയും കെ.കെ. ബാലചന്ദ്രനെയും തിരുവനന്തപുരം സിബിസിഐഡിയിലും എസ്പിയായി നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.