ഫ്രാൻസിസ് ഇനിയും ജീവിക്കും; ആറു പേരിലൂടെ
ഫ്രാൻസിസ് ഇനിയും ജീവിക്കും; ആറു പേരിലൂടെ
Wednesday, June 22, 2016 2:12 PM IST
<ആ>സ്വന്തം ലേഖകൻ

അങ്കമാലി: മസ്തിഷ്കമരണം സംഭവിച്ച മഞ്ഞപ്ര ഈരാളി ഫ്രാൻസിസിന്റെ (48) അവയവങ്ങൾ ആറു പേർക്കു ജീവനേകും. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഫ്രാൻസീസിന്റെ ഹൃദയവും വൃക്കകളും കരളും കണ്ണുകളുമാണു ദാനം ചെയ്തത്. മസ്തിഷ്കാഘാതത്തെ തുടർന്നു ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മസ്തിഷ്കമരണം സംഭവിച്ചത്. അവയവങ്ങൾ ദാനം ചെയ്യാൻ ഫ്രാൻസിസിന്റെ ഭാര്യ റോസിലിയും ബന്ധുക്കളും ചേർന്ന് എടുത്ത തീരുമാനം ആറുപേർക്ക് പുതുജീവിതത്തിലേക്ക് വഴിതുറന്നു.

അവയവങ്ങൾ എടുക്കാനുള്ള ശസ്ത്രക്രിയ ഇന്നലെ രാവിലെ 7. 45നാണ് ആരംഭിച്ചത്. ഡോ. ടി.കെ. ജയൻ, ഡോ. വിനീത വി. നായർ, ഡോ. സഞ്ജീവ് തോമസ് എന്നി വരുടെ നേതൃത്വത്തിൽ ആദ്യം ഹൃ ദയം എടുത്തു. തുടർന്ന് ഡോ. റ ഹാൻ സൈഫ്, ഡോ. അവിനാഷ് റെഡ്ഢി, ഡോ. സഞ്ജീവ് തമ്പി, ഡോ. ലിജി ജോർജ്, ഡോ. പി.എം. സംഗീത് എന്നിവരുടെ നേതൃത്വത്തിൽ കരളും വൃക്കകളും എടുത്തു. ഏറ്റവും ഒടുവിൽ ലിറ്റിൽ ഫ്ളവർ ആശുപത്രി നേത്ര ബാങ്കി ലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നേത്രപടല ങ്ങ ളും എടുത്തു.

ഹൃദയവും വഹിച്ചുകൊണ്ടുള്ള പ്രത്യേ ക ആംബുലൻസ് രാവിലെ 10.30 ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു. 11.30ന് ഹൃദയം അവിടെ എത്തിച്ചു. ഉടനെ ശസ്ത്രക്രിയ ആരംഭിച്ചു. വയനാട് പെരിങ്ങല്ലൂർ കുന്നത്തച്ചാലിൽ ബാ ലനാണ് (51) ഹൃദയം നൽകിയത്. പതിനൊന്നോടെ ഫ്രാൻസിസിന്റെ ഒരു വൃക്കയും കരളുമായി അടുത്ത ആംബുലൻസ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് പുറപ്പെട്ടു. 11.25ന് അവിടെയെത്തിച്ച വൃക്കയും കരളും കോഴിക്കോട് ചേവായൂർ സ്വദേശി ജോഷി(51)ക്കാണു നൽകിയത്. മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലേക്കാണ് കൊണ്ടുപോയത്. നേത്രപടലത്തിന്റെ തക രാറുള്ള രണ്ടുപേർക്ക് നാളെ രാ വിലെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയയി ലൂടെ കണ്ണുകൾ വച്ചുപിടിപ്പിക്കുമെന്ന് കേരള നേത്ര ബാങ്ക് അസോസിയേഷൻ പ്രസിഡ ന്റ് കൂടിയായ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു.


ടാപ്പിംഗ് തൊഴിലാളിയായ ഫ്രാൻസിസ് തിങ്കളാഴ്ച രാവിലെ ടാ പ്പിംഗ് പൂർത്തിയാക്കി സൈക്കിളിൽ മടങ്ങുമ്പോൾ മഞ്ഞപ്രയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പതിനൊന്നോടെയാണ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചത്. തലച്ചോറിൽ ഗുരുതര രക്‌തസ്രാവം കണ്ടെത്തിയതിനെതുടർന്ന് 11.30 ന് ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി. ഓപ്പറേഷൻ ചെയ്യാനാവാത്ത വിധം തലച്ചോറി ലെ രക്‌തസ്രാവം ഗുരുതരമായിരുന്നുവെന്ന് ന്യൂറോ സർജന്മാരായ ഡോ.അർജുൻ ചാക്കോ, ഡോ.സിയ മൈദീൻ എന്നിവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.