റോട്ടറി ഗവർണറായി ഡോ. പ്രകാശ് ചന്ദ്രൻ നാളെ സ്‌ഥാനമേൽക്കും
Thursday, June 23, 2016 1:06 PM IST
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണറായി ഡോ. പ്രകാശ് ചന്ദ്രൻ നാളെ സ്‌ഥാനമേൽക്കും. വൈകുന്നേരം ആറിന് ഗോകുലം കൺവൻഷൻ സെന്ററിലാണു ചടങ്ങ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ ജില്ലകളിലെ പിന്നോക്കാവസ്‌ഥയിൽ നിൽക്കുന്ന 135 സ്കൂളുകൾ ഡിജിറ്റൽ സ്കൂളുകളാക്കി മാറ്റുമെന്ന് ഡോ. പ്രകാശ് ചന്ദ്രൻ പറഞ്ഞു. പരിവർത്തൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതി വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണു നടത്തുന്നത്. കൊച്ചിയിലെ ധന്യ ഡോക്ടേഴ്സ് ചേംബറിലെ സീനിയർ സൈക്കോളജിസ്റ്റാണ് ഡോ. പ്രകാശ്. പത്രസമ്മേളനത്തിൽ ഡോ. പ്രകാശ് ചന്ദ്രൻ, അസിസ്റ്റന്റ് ഗവർണർ രാജ് മോഹൻ നായർ, ഡി.ആർ.എഫ്.സി ജയശങ്കർ, ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ. ഐ.എം. മനോജ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.