അഡാർട്ടിനു ദേശീയ അവാർഡ്
Thursday, June 23, 2016 1:06 PM IST
പാലാ: പാലാ രൂപതയുടെ സംരംഭവും കേന്ദ്രഗവൺമെന്റിന്റെ കീ ഴിൽ പ്രവർത്തിക്കുന്ന കേരള ത്തിലെ ആദ്യത്തെ മദ്യാസക്‌തി രോഗ ചികിത്സാകേന്ദ്രമായ അഡാർട്ടിന് 2015–16 പ്രവർത്തന വർഷത്തെ ചികിത്സാ, ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചു. ലോക ലഹരിവിരുദ്ധ ദിനമായ 26നു ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ര്‌ടപതി പ്രണബ് മുഖർജിയിൽനിന്ന് അഡാർട്ട് പ്രോജക്ട് ഡയറക്ടർ എൻ.എം. സെബാസ്റ്റ്യൻ അവാർഡ് ഏറ്റുവാങ്ങും.

2015–16 പ്രവർത്തന വർഷത്തിൽ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ഡയറക്ടറായിരുന്ന കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. മാർ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയും മാർ ജേക്കബ് മുരിക്കൻ സഹരക്ഷാധികാരിയും മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ ചെയർമാനും ഫാ. മാത്യു പുതിയിടത്ത് ഡയറക്ടറുമായി പ്രവർത്തിച്ചുവരുന്നു. ഡോ. ജോയി ഫ്രാൻസിസ്, ഡോ. സിസ്റ്റർ പ്രശാന്തി എന്നിവരടങ്ങുന്ന മെഡിക്കൽ ടീമും സിസ്റ്റർ സ്റ്റാൻസി എഫ്സിസി, ഡിജോ ദാസ്, ഷാജി കച്ചിമറ്റം, ജാസ്മിൻ മാത്യു എന്നിവരടങ്ങുന്ന കൗൺസിലിംഗ് ടീമും ഇവിടെ സേവനം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.