മയക്കുമരുന്നു വിരുദ്ധ ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മയക്കുമരുന്നു വിരുദ്ധ ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Thursday, June 23, 2016 1:06 PM IST
തിരുവനന്തപുരം: ഈ വർഷത്തെ അന്താരാഷ്ട്ര മയക്കുമരുന്ന്വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുളള ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ സംസ്‌ഥാനതല ഉദ്ഘാടനം 26നു രാവിലെ 11 ന് തിരുവനന്തപുരം വിജെടിഹാളിൽ എക്സൈസ്–തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തും. ലഹരി വിരുദ്ധ സന്ദേശവും, പ്രതിജ്‌ഞയും മേയർ വി.കെ.പ്രശാന്ത് നിർവഹിക്കും. യോഗത്തിൽ വി.എസ്. ശിവകുമാർ എംഎൽഎ, ശശി തരൂർ എംപി, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മാരപാണ്ഡ്യൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ കെ. ജീവൻ ബാബു എന്നിവർ സംസാരിക്കും.


2015ലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുളള സംസ്‌ഥാനത്തെ മികച്ച സ്കൂൾ–കോളജ് ലഹരിവിരുദ്ധ ക്ലബുകൾ, ക്ലബ് അംഗങ്ങൾ, സന്നദ്ധ സംഘടന, സന്നദ്ധ പ്രവർത്തകൻ എന്നീ വിഭാഗങ്ങൾക്കുളള അവാർഡും പാരിതോഷികവും ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.