മോണ്ടിസോറി അധ്യാപന പരിശീലനം: ഏതാനും സീറ്റൊഴിവ്
Thursday, June 23, 2016 1:06 PM IST
കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിന്റെ (എൻസിഡിസി) ആഭിമുഖ്യത്തിൽ നടത്തിവരുന്ന വനിതകൾക്കായുള്ള മോണ്ടിസോറി വിദ്യാഭ്യാസത്തിനുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ ഈ വർഷത്തെ ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി ഒരു വർഷം, യോഗ്യത പ്ലസ്ടു. ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി ഒരു വർഷം, യോഗ്യത പ്ലസ്ടു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി ഒരുവർഷം, യോഗ്യത രണ്ടുവർഷ ടിടിസി / രണ്ടുവർഷ പിപിടിടിസി. പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി ഒരുവർഷം, (യോഗ്യത എതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്സുകൾ. റെഗുലർ, ഹോളിഡെ, ഡിസ്റ്റൻസ് ബാച്ചുകളിൽ പഠിക്കാൻ സൗകര്യമുണ്ട്.


കേരളത്തിലെ താലൂക്കുകളിലും പ്രധാന ടൗണുകളിലും പഠന കേന്ദ്രങ്ങളുണ്ട്. അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846808283, 0495 4040015 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സ്റ്റേറ്റ് കോ–ഓർഡിനേറ്റർ പി.ഗ്രീറ്റ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.