സ്വാശ്രയ മാനേജ്മെന്റ് അസോ. യോഗം 26ന്, 27നു സർക്കാരുമായി ചർച്ച
Thursday, June 23, 2016 1:06 PM IST
തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ് മാനേജ്മെന്റ് അസോസിയേഷൻ ജനറൽ ബോഡി 26നു നടക്കും. സർക്കാരുമായി കരാർ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച് അ സോസിയേഷനുള്ളിൽ തർക്കം രൂ ക്ഷമായ പശ്ചാത്തലത്തിലാണ് അ ടിയന്തര ജനറൽ ബോഡി വിളിച്ചത്.

സർക്കാരുമായി കരാർ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ചു അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിന്റെ അടിസ്‌ഥാനത്തിൽ 27നു സർക്കാരുമായും ചർച്ച നടത്തും.

കഴിഞ്ഞ ദിവസം സർക്കാർ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സർക്കാർ മുന്നോട്ടുവച്ച നിർദേശം അംഗീകരിക്കാമെന്നു അസോസിയേഷൻ പ്രസിഡന്റും ഇതു നടക്കില്ലെന്നു സെക്രട്ടറി ഉൾപ്പെടെ മറ്റു ഭാരവാഹികളും നിലപാടു സ്വീകരിച്ചതോടെ പ്രതിസന്ധി അതിരൂക്ഷമാകുകയായിരുന്നു.


അസോസിയേഷന്റെ നിലപാടിനു വിരുദ്ധമായാണ് പ്രസിഡന്റ് നിലപാട് സ്വീകരിച്ചുവെന്നു സെക്രട്ടറിയും മറ്റു ഭാരവാഹികളും നിലപാട് സ്വീകരിച്ചു. ഇതേത്തുടർന്നു അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ശശികുമാർ തൽസ്‌ഥാനം രാജിവെച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.