പൗരാവകാശങ്ങൾ നിലനിർത്താൻ നേതൃത്വപരമായ ഇടപെടൽ നടത്തണം: നിയമമന്ത്രി
പൗരാവകാശങ്ങൾ നിലനിർത്താൻ നേതൃത്വപരമായ ഇടപെടൽ നടത്തണം: നിയമമന്ത്രി
Thursday, June 23, 2016 1:25 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത ജനങ്ങളുടെ വികസനക്ഷേമ പ്രവർത്തനങ്ങൾക്കും പൗരാവകാശങ്ങൾ നിലനിർത്തുന്നതിനും നിയമവകുപ്പിന്റെ നേതൃത്വപരമായ ഇടപെടൽ ഉണ്ടാകുമെന്ന് നിയമ–പട്ടികജാതി–വർഗ–പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലൻ. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ കൂടിയ യോഗത്തിൽ നിയമ വകുപ്പിലെയും പാർലമെന്ററികാര്യ വകുപ്പിലെയും ജീവനക്കാരെ അഭിസംബോധചയ്യുകയായിരുന്നു മന്ത്രി.

കേരള സംസ്‌ഥാന രൂപീകരണത്തിനുശേഷം പുരോഗമന സ്വഭാവമുള്ള നിരവധി മാറ്റങ്ങൾ വരുത്തിയ ധാരാളം നിയമനിർമാണങ്ങൾ നമ്മുടെ സംസ്‌ഥാനം നടത്തിയിട്ടുണ്ട്. 1957–ൽ കേരളത്തിൽ ഭൂപരിഷ്കരണ പ്രക്രിയയ്ക്ക് നിയമനിർമാണം വഴി തുടക്കം കുറിക്കുകയുണ്ടായി. കേരളത്തിൽ ഉണ്ടായിട്ടുള്ള ഭൗതിക പുരോഗതിക്കടിസ്‌ഥാനം ഇത്തരം നിയമനിർമാണങ്ങളാണ്. ഇതിനെല്ലാം ചുക്കാൻ പിടിച്ച സുപ്രധാനമായ വകുപ്പാണ് കേരളത്തിലെ നിയമവകുപ്പെന്നും മന്ത്രി പറഞ്ഞു.


ഗവൺമെന്റ് പ്ലീഡർമാരുടെയും നോട്ടറികളുടെയും പ്രവർത്തനം അവലോകനം ചെയ്യണം. വിവിധ വകുപ്പുകളിൽ എടുക്കുന്ന തീരുമാനങ്ങൾ നിയമപരമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതല നിയമ വകുപ്പിനാണ്. നിയമ നിർമാണ രംഗത്ത്, നിയമനിർമാണ സഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രതിഫലിക്കുന്ന രൂപത്തിലും എന്നാൽ ജനതാത്പര്യം പ്രതിഫലിക്കുന്നതുമായിരിക്കണം നാം രൂപം കൊടുക്കുന്ന നിയമങ്ങൾ എന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.