നെല്ലു സംഭരണം: കുടിശിക തീർക്കാൻ 170 കോടി
നെല്ലു സംഭരണം: കുടിശിക തീർക്കാൻ 170 കോടി
Thursday, June 23, 2016 1:56 PM IST
തിരുവനന്തപുരം: നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു നൽകാനുള്ള കുടിശിക തീർക്കുന്നതിനു സിവിൽ സപ്ലൈസ് കോർപറേഷന് 170 കോടി രൂപ നൽകാൻ സർക്കാർ ഉത്തരവായതായി ഭക്ഷ്യ– സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു.

ഇക്കഴിഞ്ഞ മാർച്ച് വരെ 29.22 കോടി രൂപയുടെ കുടിശികയും ഏപ്രിൽ, മേയ് മാസങ്ങളിൽ സംഭരിച്ച വകയിൽ 140.75 കോടി രൂപയുമാണ് കർഷകർക്കു നൽകാനുള്ളത്.

കുടിശിക നൽകണമെന്നാവശ്യപ്പെട്ടു നിരവധി കർഷക സംഘടനകൾ മന്ത്രിക്കു നിവേദനം നൽകിയിരുന്നു. തെരഞ്ഞെടുപ്പു സമയത്തു തന്നെ ഇക്കാര്യം ഇടതുമുന്നണി ഉറപ്പു നൽകിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.